1,2, 3 ഇനി കറന്‍റ് അടിപ്പിച്ച് കൊല്ലും..! വൈദ്യുതി ലൈനില്‍ കാട്ടുവള്ളികൾ കയറി പടർന്നു; പതുങ്ങിയിരിക്കുന്നത് വന്‍ അപകടം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയില്‍ റോഡില്‍ ഡിവൈഎസ്പി ക്വാര്‍ട്ടേഴ്‌സിന് സമീപത്തായി വൈദ്യുതി ലൈനില്‍ കാടുകയറി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധിയാളുകള്‍ കടന്നുപോകുന്ന റോഡിന്റെ ഓരത്തോട് ചേര്‍ന്നാണ് വൈദ്യുതി ലൈന്‍ കാടുകയറി കിടക്കുന്നത്.

കാട്ടുവള്ളി വൈദ്യുതി ലൈനിലേക്ക് പടര്‍ന്ന് കയറിയിരിക്കുന്നത് ശ്രദ്ധിക്കാതെ കാട്ടുവള്ളിയില്‍ പിടിച്ചാല്‍ അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എത്രയും വേഗം വൈദ്യുതി ലൈനില്‍ പടര്‍ന്ന് കയറിയിരിക്കുന്ന കാട്ടുവള്ളികള്‍ നീക്കി അപകട സാധ്യത ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Related posts