അസർ അലിയെ പാക് ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നു മാറ്റിയേക്കും

ALIഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് അസർ അലിയെ മാറ്റിയേക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറെടുക്കുന്നത്. സർഫ്രാസ് അഹമ്മദിനെ നായക സ്ഥാനം ഏൽപ്പിക്കുന്നതിനോടാണ് മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനു താത്പര്യം. അതേസമയം, മിസ്ബ ഉൾ ഹഖ് വിരമിക്കുന്ന ഒഴിവിൽ ടെസ്റ്റ് ടീം നായകസ്ഥാനത്ത് അസർ അലിയെ അവരോധിക്കുമെന്നും റിപ്പോർട്ടുണ്ട്.

വിരമിക്കലിനെ സംബന്ധിച്ച് മിസ്ബ ഉൾ ഹഖിനോടും വെറ്ററൻ യൂനിസ് ഖാനോടും പിസിബി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയോടെ ഇരുവരുടെയും വിരമിക്കൽ ഉണ്ടായേക്കുമെന്നാണ് സൂചന.

Related posts