സാര്‍വത്രീക അടിസ്ഥാന വരുമാന പദ്ധതിയെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ചുകാര്യങ്ങള്‍

yyyyഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്ന സാര്‍വത്രീക അടിസ്ഥാന വരുമാന പദ്ധതി(യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്കീം). മുപ്പതുകോടിയിലേറെ ആളുകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ ബജറ്റില്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയേക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ വായിക്കൂ…

1, എന്താണ് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി
ഓരോ വ്യക്തിയ്ക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുന്ന വരുമാനം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തെ ഒന്നിച്ചു കണക്കുകൂട്ടുന്നതിനു പകരം ഓരോ വ്യക്തിയുടെയും ഉന്നമന്നം പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

2, എപ്പോള്‍ പണം ലഭിക്കും
കൃത്യമായ ഇടവേളകളിലാണ് പണം നല്‍കുന്നത്. സര്‍ക്കാര്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍ ഓരോ മാസവും പണം ലഭിക്കും. കുടുംബത്തിനുള്ള ഗ്രാന്റായല്ല ഇതു ലഭിക്കുന്നത്.

3,എങ്ങനെയാണ് പണം ലഭിക്കുന്നത്
ക്യാഷ് വൗച്ചറു വഴിയോ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതു വഴിയോ പണം നമ്മുടെ കൈകളിലെത്തും. ഇങ്ങനെ ചെയ്യുന്നതിനാല്‍ പണം അനര്‍ഹരായവരുടെ കൈകളില്‍ എത്തുന്നില്ല.

4, ആരൊക്കെയാണ് ഇതിന്റെ ഗുണഭോക്താക്കള്‍
സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ജോലി ഉള്ളവര്‍, ഇല്ലാത്തവര്‍ എന്നുള്ള തരംതിരിവില്ല

5, മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഇത് സമീപകാലത്ത് പരീക്ഷിച്ചിട്ടുണ്ടോ?

ഫിന്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഈ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യം ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചെങ്കിലും പിന്നെ വേണ്ടെന്നുവച്ചു.

Related posts