ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ

ടെ​ഹ്‌​റാ​ൻ: ഇ​റാ​ന്‍ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് ഈ ​വാ​ർ​ത്ത വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ടെ​ഹ്‌​റാ​നി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ കെ​ട്ടി​ട​ത്തി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി ലാ​രി​ജാ​നി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളി​ലും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്ന മു​തി​ർ​ന്ന നേ​താ​വാ​ണ് അ​ലി ലാ​രി​ജാ​നി. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മൊ​ജ്താ​ബ ഖ​മ​ന​യ്‌​യു​ടെ വി​ശ്വ​സ്ത​നാ​യാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്.

ലാ​രി​ജാ​നി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​റാ​ന്‍റെ സൈ​നി​ക-​ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ബ​സി​ജ് സേ​നാ ത​ല​വ​ന് പി​ന്നാ​ലെ ലാ​രി​ജാ​നി​യും കൊ​ല്ല​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത​ക​ൾ മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കാം.

Related posts

Leave a Comment