പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് എന്റെ സഹോദരന്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു! ഒരാള്‍ക്ക് ഒരു ദിവസംകൊണ്ട് നിര്‍മിക്കാവുന്ന വീടിനെക്കുറിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നതിങ്ങനെ

ഓഗസ്റ്റ് പകുതിയോടെ ഉണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പ്രളയത്തിലും ആയിരക്കണക്കിനാളുകള്‍ക്ക് വീടും പുരയിടവും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരികയാണ്. ഇപ്പോഴിതാ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സഹോദരന്‍ ഫാ ജോര്‍ജ് കണ്ണന്താനം എത്തിയിരിക്കുന്നു.

വീട് നഷ്ടപ്പെട്ട 620 കുടുംബങ്ങള്‍ക്ക് താത്കാലിക വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു എന്നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ ഫാ ജോര്‍ജ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതിയുടെ പ്രത്യേകത എന്തെന്നാല്‍ ഒരു വീട് നിര്‍മിക്കുന്നതിന് ചെലവാകുന്നത് വെറും പതിനായിരം രൂപയാണെന്നതാണ്.

അല്‍ഫോന്‍സ് കണ്ണന്താനം ഫേസ്ബുക്കിലൂടെയാണ് തന്റെ സഹോദരന്‍ ഇത്തരത്തിലൊരു സഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചത്.

Related posts