അ​മ​ൽ കൃ​ഷ്ണ​യെ കാ​ണാതായിട്ട് ഒ​രു മാസം; ഊണും ഉ​റ​ക്ക​വു​മി​ല്ലാ​തെ മാ​താ​പി​താ​ക്ക​ൾ; അന്ന് നടന്ന സംഭവം ഇങ്ങനെ…

വാ​ടാ​ന​പ്പ​ള്ളി: അ​മ​ൽ കൃ​ഷ്ണ​യെ കാ​ത്ത് ഒ​രു മാ​സ​മാ​യി ഊണും ഉ​റ​ക്ക​വു​മി​ല്ലാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ.

ഏ​ങ്ങ​ണ്ടി​യൂ​ർ ചേ​റ്റു​വ എംഇഎ​സ് സെ​ന്‍റ​റി​നു കി​ഴ​ക്കേ റോ​ഡി​ൽ ചാ​ണാ​ശേ​രി വീ​ട്ടി​ൽ സ​നോ​ജ് – ശി​ല്​പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ കൃ​ഷ്ണ (16)യെ ​മാ​ർ​ച്ച് 18 രാ​വി​ലെ 11 നാ​ണ് കാ​ണാ​താ​യ​ത്.

വാ​ടാ​ന​പ്പ​ിള്ളി​യി​ലു​ള്ള ബാ​ങ്കി​ൽ മ​ക​ന്‍റെ എ​ടിഎം കാ​ർ​ഡി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ മ​ക​നു​മൊ​ത്ത് എത്തി​യ​താ​യി​രു​ന്നു ശി​ല്​പ.

ബാ​ങ്കി​നു പു​റ​ത്ത് മ​ക​നെ നി​ർ​ത്തി അ​ക​ത്തു ക​യ​റി​യ അ​മ്മ 10 മി​നി​റ്റി​നു ശേ​ഷം എ​ത്തു​ന്പോ​ൾ മ​ക​ൻ പു​റ​ത്തി​ല്ല.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ലെ സിസി​ടിവി കാ​മ​റ​യി​ൽ അ​മ​ൽ കൃ​ഷ്ണ ഇ​ട​റോ​ഡി​ലൂ​ടെ തൃ​ശൂ​ർ റോ​ഡി​ലേ​ക്കു പോ​കു​ന്ന​ത് ക​ണ്ടു.​

അ​മ്മ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും അ​മ​ലി​ന്‍റെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. പി​ന്നീ​ട് ഇ​തുവ​രെ വി​വ​ര​മൊ​ന്നു​മി​ല്ല.​

പഠ​ന​ത്തി​ൽ മി​ടു​ക്ക​നാ​യ അ​മ​ൽ കൃ​ഷ്ണ ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യി​രു​ന്നു.

പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

അ​മ​ൽ കൃ​ഷ്ണ​യു​ടെ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 12,500 രൂ​പ​യി​ൽ പ​തി​നാ​യി​രം രൂ​പ പേ​ടി​എം മു​ഖേ​ന കൈ​മാ​റി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ഗെ​യിം ക​ളി​ക്കാൻ ഇ​തു​പ​യോ​ഗി​ച്ച​താ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.​

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ വാ​ടാ​ന​പ്പ​ള്ളി പൊ​ലി​സി​ൽ ആ​ദ്യം പ​രാ​തി ന​ൽ​കി​യ ര​ക്ഷി​താ​ക്ക​ൾ തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്പി, ജി​ല്ലാ ക​ളക്ട​ർ എ​ന്നി​വ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി സെ​ല്ലിലും പ​രാ​തി ന​ൽ​കി.

പോ​ലീസ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്താ​നും ക​ഴി​യു​ന്നി​ല്ല.

Related posts

Leave a Comment