പീ​ഡ​ന കേ​സ്; വി​ജ​യ് ബാ​ബു​വി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്;  നടനെതിരേ കണ്ട്  കേസുകൾ രജിസ്റ്റർ ചെയ്തു പോലീസ്

കൊ​ച്ചി: ലൈം​ഗീ​ക പീ​ഡ​ന കേ​സി​ൽ ന​ട​ൻ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ. രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ത്തി​ലും അ​റി​യി​പ്പ് ന​ൽ​കി.

പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ന​ട​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.വി​ജ​യ് ബാ​ബു നി​ല​വി​ല്‍ ദു​ബാ​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ന​ട​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ടി​യെ പീ​ഡി​പ്പി​ച്ച​തി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നും ര​ണ്ട് കേ​സു​ക​ളാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment