ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ഗാനഗന്ധര്‍വനോടൊപ്പം പാടി! പ്ല​സ് ടു ​പ​ഠ​ന​ത്തി​നി​ട​യി​ൽ നൂ​റു ഗാ​ന​ങ്ങ​ളു​ടെ നി​റ​വി​ൽ ആ​ൽ​ഡ്രി​യ സാ​ബു

നെ​ല്ലി​ക്കു​ന്ന്: പ്ല​സ് ടു ​പ​ഠ​ന​ത്തി​നി​ട​യി​ൽ സി​നി​മ​യി​ലും ആ​ൽ​ബ​ങ്ങ​ളി​ലു​മാ​യി നൂ​റു ഗാ​ന​ങ്ങ​ൾ പാ​ടി സം​ഗീ​ത​ലോ​ക​ത്തു സാ​ന്നി​ധ്യ​മ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് നെ​ല്ലി​ക്കു​ന്ന് ത​ട്ടി​ൽ സാ​ബു പോ​ളി​ന്‍റെ​യും ഷീ​ജ​യു​ടെ​യും മ​ക​ൾ ആ​ൽ​ഡ്രി​യ.

പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ക​ഷ്ട​പ്പാ​ടു​ക​ളും ചി​ത്രീ​ക​രി​ക്കു​ന്ന ആ​ൽ​ബ​ത്തി​ൽ പാ​ടി​യ ഗാ​ന​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

സി​സ്റ്റ​ർ ജ​യ​യു​ടെ ര​ച​ന​യി​ൽ “പ്രി​യ​നെ യേ​ശു പ​ര​നെ’ എ​ന്ന ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​വും ഏ​റെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്.

മ​ഴ​യൊ​രു​ക്കം എ​ന്ന ക​വി​ത​യ്ക്കു ദി​നേ​ശ് തൃ​പ്ര​യാ​ർ സം​ഗീ​തം ന​ൽ​കി ആ​ൽ​ഡ്രി​യ ആ​ല​പി​ച്ച ക​വി​ത​ക​ളും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

നെ​ല്ലി​ക്കു​ന്നി​ലെ പ​ള്ളി ഗാ​യ​ക​സം​ഘ​ത്തി​ലെ ഗാ​യി​ക​കൂ​ടി​യാ​യ ആ​ൽ​ഡ്രി​യ തൃ​ശൂ​ർ ചേ​ത​ന സം​ഗീ​ത​നാ​ട്യ അ​ക്കാ​ദ​മി​യി​ലെ റ​വ.​ഡോ. പോ​ൾ പൂ​വ്വ​ത്തി​ങ്ക​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സം​ഗീ​ത​പ​ഠ​നം ആ​രം​ഭി​ച്ച​ത്.

ഇ​പ്പോ​ൾ ജ​യ​ച​ന്ദ്ര​ൻ വ​ല​പ്പാ​ടും ദി​നേ​ശ് തൃ​പ്ര​യാ​റും സം​ഗീ​തം പ​ഠി​പ്പി​ക്കു​ന്നു. ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ​ത​ന്നെ ഗാ​ന​ഗ​ന്ധ​ർ​വ​ൻ ‍യേ​ശു​ദാ​സി​നോ​ടൊ​പ്പം സം​ഗീ​ത​ക്ക​ച്ചേ​രി​യി​ൽ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

2013ൽ ​സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​തി​ല​ക​മാ​യി​രു​ന്നു.

കെ​സി​എ​സ്എ​ൽ, ടൂറോ​ഫെ​സ്റ്റ്, ഹാ​ർ​മ​ണി ഫെ​സ്റ്റ്, സം​ഘം ക​ലാ​ഗ്രൂ​പ്പി​ന്‍റെ സം​ഗീ​ത​മ​ത്സ​രം എ​ന്നി​വ​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഈ ​പാ​ട്ടു​കാ​രി മി​ക​ച്ച ന​ർ​ത്ത​കി​യും പ്ര​സം​ഗ​ക​യു​മാ​ണ്. തൃ​ശൂ​ർ ദേ​വ​മാ​താ സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

Related posts

Leave a Comment