അമല നിങ്ങളുടെ പാന്റ്‌സ് എവിടെ,എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത് ! കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി അമല പോള്‍…

ആലപ്പുഴ: വിവാദങ്ങള്‍ നടി അമല പോളിന് പുത്തരിയല്ല. ഇത്തവണ താരം വാര്‍ത്തയ്ക്കു പാത്രമായത് സ്വന്തം വസ്ത്രധാരണം മൂലമാണ്. ആലപ്പുഴയില്‍ താന്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്. എന്നിട്ടും തീര്‍ന്നില്ല. പാന്റ്സ് എവിടെ എന്ന് ചോദിച്ചയാള്‍ക്ക് അമല കൊടുത്ത മറുപടി കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു.

ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ” കമന്റിന് അമല മറുപടി നല്‍കി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു.

നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ, ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്‍ തിരികെ കമന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും അമലയുടെ വസ്ത്രധാരണത്തെ പറ്റി മോശം കമന്റുകള്‍ വന്നിരുന്നു. മുമ്പും ഇത്തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അമല പുലിവാലു പിടിച്ചിട്ടുണ്ട്. എന്നാല്‍ അതിനോടോന്നും പ്രതികരിക്കാത്ത അമല പതിവ് തെറ്റിച്ചാണ് ഇത്തവണ ആരാധകന് മറുപടി നല്‍കിയത്.

Related posts