സുരക്ഷാ വലയത്തിൽ ശബരിമല; സന്നിധാനത്ത് അമ്പത് വയസിനു മുകളിലുള്ള വനിതാ പോലീസുകാർ ഡ്യൂട്ടിയിൽ

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പോലീസ് സംഘം സന്നിധാനത്തെത്തി. 15 വനിതാ പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.

പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ർ​​​ഷ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് നി​​​രോ​​​ധ​​​നാ​​​ജ്ഞ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യും സാ​​​യു​​​ധ പോ​​​ലീ​​​സി​​​നെ വി​​​ന്യ​​​സി​​​ച്ചു ക​​​ർ​​​ശ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യു​​​മാ​​​ണ് അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രെ മ​​​ല ക​​​യ​​​റ്റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​വു​​​ങ്ക​​​ൽ മു​​​ത​​​ൽ സ​​​ന്നി​​​ധാ​​​നം വ​​​രെ 2,300 ഓ​​​ളം പോ​​​ലീ​​​സു​​​കാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.

Related posts