വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ ഇന്‍സ്റ്റഗ്രാം കാമുകനെ ക്ഷണിച്ചു വരുത്തി ! വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ നാല് എടിഎം കാര്‍ഡുമായി മുങ്ങി…

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളുമായി കടന്നു കളയുകയായിരുന്നു. നിരവധി മോഷണ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടിലെത്തിയ അര്‍ഫാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്‍ഫാന്‍ വീട്ടില്‍നിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍…

Read More

18ല്‍ താഴെയുള്ളവര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയും ! മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അനുചിത സമ്പര്‍ക്കം അനുവദിക്കില്ല; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം…

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അക്കൗണ്ട് സൃഷ്ടിക്കുന്നത് തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ഇന്‍സ്റ്റഗ്രാം. കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള അനുചിത ബന്ധങ്ങള്‍ക്ക് തടയിടാനും പുതിയ ഫീച്ചര്‍ സഹായകമാവുമെന്നാണ് കമ്പനി പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള അനുചിതമായ സമ്പര്‍ക്കത്തെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഇന്‍സ്റ്റഗ്രാം ഉപഭോക്താവാകുന്നതിന് 13 വയസ് പ്രായപരിധി നിശ്ചയിക്കാനാണ് നീക്കം. കൃത്രിമബുദ്ധിയുടെ സഹായത്തോടെ അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഉപയോക്താവിന്റെ പ്രായം നിര്‍ണ്ണയിക്കാനുള്ള സംവിധാനമാണ് പരീക്ഷിക്കുന്നത്. ‘പലരും പ്രായത്തിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ടെങ്കിലും ചില ചെറുപ്പക്കാര്‍ ജനനത്തിയതി തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ ആളുകളുടെ പ്രായം ഓണ്‍ലൈനില്‍ പരിശോധിക്കുന്നത് സങ്കീര്‍ണ്ണമാണെന്ന് ഞങ്ങള്‍ക്കറിയാം’, അധികൃതര്‍ വ്യക്തമാക്കി. കൃത്രിമ ബുദ്ധിയുടെയും മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ വെല്ലുവിളി മറികടക്കാന്‍ കഴിയുമെന്നാണ്…

Read More

സൈബര്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷം ! ഇന്‍സ്റ്റഗ്രാം കമന്റ് ഓഫ് ചെയ്ത് ഭാമ; വന്ന കമന്റുകളില്‍ ചിലത് പച്ച അശ്ലീലം…

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടി ഭാമയ്‌ക്കെതിരേ വിമര്‍ശനവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരുന്നു. ഇതൊടൊപ്പം സൈബര്‍ വെട്ടുകിളികളും ഭാമയ്‌ക്കെതിരേ തിരിഞ്ഞു. 2017ലായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്തു വന്നിരുന്നു ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’ ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അപ്രതീക്ഷമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കിയതോടെ അവരത് നീക്കം ചെയ്യുകയു ം ചെയ്തു. വിമര്‍ശനങ്ങള്‍ക്ക് പുറമെ സൈബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം…

Read More

കാമുകി ഉപേക്ഷിച്ചു ! കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ ഇന്‍സ്റ്റഗ്രാമിലിട്ട് യുവാവിന്റെ പ്രതികാരം; ഒപ്പം അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന കുറിപ്പും…

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് ഒരു തരത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമായി അവളുടെ അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് കാമുകന്‍ ചെയ്തത്. ‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ കാമുകന്‍ പിടിയിലാവുകയും ചെയ്തു. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്. അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്. ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.

Read More

അന്നത്തെ ആ ചുള്ളന്‍ ഇന്ന് ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ഒരാള്‍; പ്രമുഖനായ വ്യക്തിയുടെ കുട്ടിക്കാലത്തെ ചിത്രം വൈറലാകുന്നു…

ഇന്ത്യ കണ്ട വ്യവസായികളില്‍ ഒന്നാംനിരയിലാണ് രത്തന്‍ ടാറ്റയുടെ സ്ഥാനം. അടുത്തിടെയാണ് രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്. വാഹന വ്യവസായ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ടാറ്റ ഇന്‍സ്റ്റഗ്രാമിലും മോശമാക്കിയില്ല. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയെ വിസ്മയിപ്പിക്കുകയാണ്. ഇത്തരം രസകരമായ പോസ്റ്റുകള്‍ മൂലം ഇദ്ദേഹത്തിന് പ്രതിദിനം ഫോളോവേഴ്‌സ് കൂടുകയാണ്. കഴിഞ്ഞദിവസം ഇദ്ദേഹം തന്റെ ഒരു ചെറുപ്പകാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇത് കണ്ട് സോഷ്യല്‍ മീഡിയ ഒന്നാകെ അത്ഭുതപ്പെട്ടു എന്നു തന്നെ വേണം പറയാന്‍. യുവാവായിരുന്ന രത്തന്‍ ടാറ്റയ്ക്കു മുമ്പില്‍ ബോളിവുഡ് താരങ്ങള്‍ പോലും നിഷ്പ്രഭരായിരിക്കും. അത്രയ്ക്ക് സുന്ദരന്‍. ടാറ്റ സണ്‍സിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ആയിരുന്നു രത്തന്‍ നാവല്‍ ടാറ്റ. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ ടീ, ടാറ്റ കെമികല്‍സ്, ടാറ്റ ടെലിസെര്‍വീസസ്, ദി ഇന്ത്യന്‍…

Read More

ഈ പെണ്‍കുട്ടി പിന്നീട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി സിനിമകളില്‍ നായികയായി ! ഈ ചിത്രത്തിലെ പെണ്‍കുട്ടി ആരെന്നറിയാമോ ?

സിനിമാതാരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ആരാധകര്‍ക്ക് കൗതുകകരമാണ്. അവരുടെ പഴയ ചിത്രങ്ങള്‍ തേടിപ്പിടിക്കുന്നതും ചിലരുടെ ഹോബിയാണ്.”ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പണവുമായി ബന്ധപ്പെട്ടതല്ല, അവ ഓര്‍മ്മകളും നിമിഷങ്ങളുമാണ്. ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകള്‍ വരുന്നു, പോകുന്നു.. പക്ഷെ ഓര്‍മ്മകള്‍ അവശേഷിക്കുന്നു..” മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയുടേതാണ് ഈ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബാല്യകാല ചിത്രം പങ്കുവയ്ക്കുമ്പോഴാണ് നടി ഇങ്ങനെ കുറിച്ചത്. ആരെന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട നടി കനിഹയുടേതാണ് ആ ചിത്രം. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ തുടങ്ങി തുടര്‍ന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി കനിഹയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.…

Read More

അവള്‍ സോയിഷ് ഇറാനിയാണ് ! എത്ര പരിഹസിച്ചാലും അവള്‍ തിരിച്ചടിക്കും; മകളെ കളിയാക്കിയ സഹപാഠിക്ക് ചുട്ട മറുപടി കൊടുത്ത് സ്മൃതി ഇറാനി…

ന്യൂഡല്‍ഹി: മകളെ പരിഹസിച്ച സഹപാഠിയ്ക്ക് ചുട്ട മറുപടി കൊടുത്ത് സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മകള്‍ സോയിഷിനൊപ്പമുള്ള ഒരു ചിത്രം സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ചിത്രം നീക്കം ചെയ്തു. ഇതിനു കാരണമെന്തെന്ന് പറഞ്ഞിരിക്കുകയാണ് കേന്ദ്രമന്ത്രി. ചിത്രത്തിലെ മകളുടെ ലുക്കിനെക്കുറിച്ച് സഹപാഠികളില്‍ ഒരാള്‍ കളിയാക്കിയെന്നും അതേത്തുടര്‍ന്നാണ് ചിത്രം ഡിലീറ്റ് ചെയ്തതെന്നും സ്മൃതി വ്യക്തമാക്കി. ”മകള്‍ക്കൊപ്പമുളള സെല്‍ഫി ഞാന്‍ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്തു, കാരണം അവളുടെ സഹപാഠിയുടെ പരിഹാസത്തെ തുടര്‍ന്നാണ്. ഒരു സഹപാഠി എന്റെ മകളുടെ ലുക്കിനെക്കുറിച്ചും, ‘അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ” എന്നും പറഞ്ഞ് സഹപാഠി അവളെ കളിയാക്കി. ഇതേത്തുടര്‍ന്ന് അവള്‍ എന്റെ അടുത്ത് വന്നു ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാനത് ചെയ്തു, കാരണം അവളുടെ കണ്ണുനീര്‍ എനിക്ക് കാണാനാവില്ല.…

Read More

നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തുടര്‍ക്കഥയാവുന്നു ! ഇത്തവണ പണികിട്ടിയത് പേട്ട നായിക മേഘ ആകാശിന്; നടിയുടെ പ്രതികരണം ഇങ്ങനെ…

നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തുടര്‍ക്കഥയാവുന്നു. അക്ഷര ഹാസന്‍, ഹന്‍സിക മോദ് വാനി എന്നിവര്‍ക്കു പിന്നാലെ നടി മേഘ ആകാശിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.മേഘയുടെ ഇന്സ്റ്റാഗ്രാം അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ധനുഷ് നായകനാകുന്ന എന്നൈ നോക്കി പായും തോട്ട എന്ന ഗൗതം മേനോന്‍ ചിത്രത്തിലെ നായികയാണ് മേഘ. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മേഘ തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്തിരിക്കുകയാണെന്നും അതില്‍നിന്ന് മെസേജുകളും മറ്റും വന്നാല്‍ ഒഴിവാക്കണം എന്നും ഇന്‍സ്റ്റാഗ്രാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും മേഘ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ ഇന്‍സ്റ്റാഗ്രാം തിരിച്ചു പിടിച്ചുവെന്നു താരം വെളിപ്പെടുത്തി. തന്റെ സ്വകാര്യതയിലേക്കുള്ള ഈ കടന്നുകയറ്റം വല്ലാതെ ഭയപ്പെടുത്തിയെന്നും എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചുപിടിക്കാനായി എന്നും മേഘ ട്വീറ്റ് ചെയ്തു. ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെ…

Read More

അമല നിങ്ങളുടെ പാന്റ്‌സ് എവിടെ,എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത് ! കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി അമല പോള്‍…

ആലപ്പുഴ: വിവാദങ്ങള്‍ നടി അമല പോളിന് പുത്തരിയല്ല. ഇത്തവണ താരം വാര്‍ത്തയ്ക്കു പാത്രമായത് സ്വന്തം വസ്ത്രധാരണം മൂലമാണ്. ആലപ്പുഴയില്‍ താന്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്. എന്നിട്ടും തീര്‍ന്നില്ല. പാന്റ്സ് എവിടെ എന്ന് ചോദിച്ചയാള്‍ക്ക് അമല കൊടുത്ത മറുപടി കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു. ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ” കമന്റിന് അമല മറുപടി നല്‍കി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ,…

Read More

കണ്ണിറുക്കല്‍ ഏറ്റു ! സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും പ്രിയാ വാര്യര്‍ വാങ്ങുന്നത് എട്ടുലക്ഷം വീതം; മുന്‍നിര ബോളിവുഡ് താരങ്ങള്‍ പോലും ഇക്കാര്യത്തില്‍ പ്രിയയ്ക്കു പിന്നില്‍…

  ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തോടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളെയാണ് കറക്കി വീഴ്ത്തിയത്. ഇതോടെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രിയയുടെ ആരാധകരുടെ എണ്ണം കുതിച്ചു കയറി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അമ്പതു ലക്ഷം ആരാധകരാണ് ലോകമെമ്പാടുമായി പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത്. Happy Valentine’s everyone! My friends at @oneplus_india are giving away 5 OnePlus 5T phones to my fans! Go FOLLOW them right now!!! (Open till 20th Feb) A post shared by priya prakash varrier (@priya.p.varrier) on Feb 14, 2018 at 9:14am PST പ്രിയയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കുകളാണ്…

Read More