ആമാശയം കത്താന്‍ ദിവസങ്ങള്‍ മാത്രം!

സംഘടിതസമൂഹത്തിന്റെ ആശയപ്രചാരണത്തിനു മുന്നില്‍ നിസ്സഹായനായി നിന്നുപോകേണ്ടിവരുന്ന സാധാരണക്കാരനായ ഒരാളുടെ കഥപറയുന്ന ആമാശയം എന്ന ഹ്രസ്വചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ജനസിസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിജു കൊട്ടാരക്കര (ബിജു ജോണ്‍) നിര്‍മ്മിക്കുന്ന ഹൃസ്വചിത്രത്തിന്റെ സംവിധാനം മാധ്യമപ്രവര്‍ത്തകനായ അനീഷ് ആലക്കോട് നിര്‍വഹിച്ചിരിക്കുന്നു.

കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ ജേര്‍ണലിസം വിഭാഗത്തിന്റെ സഹായത്തോടെ തയാറാക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചന എ.വി.സുനിലിലാണ്. ജിജോയും അമലും ക്യാമറ ചലിപ്പിക്കുന്നു. സോജന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സിബല്‍ പ്രേം നിര്‍വഹിക്കുന്നു.

നിര്‍മ്മലും പി.എസ്.പ്രവീണുമാണു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. സുധി പാനൂര്‍, ബേബി എഡൂര്‍, പ്രദീപ് ഗോപി, വിനോദ്, സിന്ധു, അമൃത, എലീസ, ഹരിലാല്‍, അനീഷ്, ഉജ്ജ്വല്‍, സായുജ് തുടങ്ങിയവര്‍ വേഷമിട്ട ചിത്രം നവംബര്‍ പകുതിയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

Related posts