സു​പ്രീം കോ​ട​തി​യി​ൽ ഡോ. ബി. ആർ. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് രാ​ഷ്ട്ര​പ​തി

ഡൽഹി: ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സു​പ്രീം കോ​ട​തി പ​രി​സ​ര​ത്ത് ഡോ ​ബി ആ​ർ അം​ബേ​ദ്ക​റു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

സുപ്രീം കോടതി ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡും കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ളും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പി​താ​വി​ന്‍റെ 7 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള ശി​ൽ​പ​ത്തി​ന് കൈ​ക​ൾ കൂ​പ്പി പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

അ​നാ​ച്ഛാ​ദ​ന​ത്തി​നു​ശേ​ഷം രാഷ്ട്രപതിയും ചീ​ഫ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡും ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

1949-ൽ ​ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 2015 മു​ത​ൽ ന​വം​ബ​ർ 26 ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. നേ​ര​ത്തെ ഈ ​ദി​നം നി​യ​മ ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു.

 

Related posts

Leave a Comment