ന​വ​കേ​ര​ള വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ വീ​ട്ടി​ൽ​പോ​യി; പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണം തേ​ടി സൂ​പ്പ​ർ​വെെ​സ​റു​ടെ വാ​ട്‌സ് ആ​പ്പ് സ​ന്ദേ​ശം

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു കൊ​ണ്ടു​ള്ള സ​ന്ദേ​ശം പു​റ​ത്ത്. നാ​ലു മ​ണി​ക്ക് ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് പോ​യ​വ​ർ വ്യ​ക്ത​മാ​യ കാ​ര​ണം എ​ഴു​തി ത​ര​ണ​മെ​ന്നാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റയു​ന്ന​ത്. വാ​ട്സ് ആ​പ്പി​ലൂ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യു​ള്ള സ​ന്ദേ​ശം അ​യ​ച്ച​ത്.

ഐ​സി​ഡി​എ​സ് സൂ​പ്ര​വൈ​സ​റാ​ണ് വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് മെ​സേ​ജ് അ​യ​ച്ച​ത്. മ​ല​പ്പു​റം പൊ​ൻ​മ​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്.

പൊ​ന്മ​ള പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ളം​ബ​ര ജാ​ഥ ന​ട​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ജാ​ഥ​യി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല​ർ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​തി​നെ തു​ട​ർ​ന്നാ​ണ് വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വീ​ട്ടി​ലേ​ക്ക് പോ​യ​വ​ർ വ്യ​ക്ത​മാ​യ കാ​ര​ണം എ​ഴു​തി ത​ര​ണ​മെ​ന്ന് സൂ​പ്പ​ർ വൈ​സ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Related posts

Leave a Comment