പിന്നെ അവര്‍ക്കൊക്കെ സ്‌കൂളുണ്ട്…നിന്നെ പോലെ ആണോ ! വാത്സല്യം സിനിമയുടെ ലൊക്കേഷനില്‍ ദുല്‍ഖറിനൊപ്പം ഓടിക്കളിച്ച അനുഭവം പങ്കുവെച്ച് നടി അമ്പിളി…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അമ്പിളി. വാത്സല്യത്തിലേയും മിന്നാരത്തിലേയും അഭിനയത്തിലൂടെ അമ്പിളി പ്രേക്ഷകരുടെ പ്രിയബാലതാരമായി മാറുകയായിരുന്നു.

പിന്നീട് മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ അനിയത്തിയായും അമ്പിളി എത്തി. പിന്നീട് സിനിമയില്‍ ആരും അമ്പിളിയെ കണ്ടില്ല.

ഇന്ന് ഒരു അഭിഭാഷകയാണ് അമ്പിളി. വക്കീല്‍ വേഷത്തില്‍ നില്‍ക്കുന്ന അമ്പിളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ വാത്സല്യം സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്. ദുല്‍ഖറിന്റെയും സഹോദരി സുറുമിയുടെയും കൂടെ പാടത്തൂടെ ഓടിക്കളിച്ച് നടന്ന കഥകളും താരം പറയുന്നു.

അമ്പിളിയുടെ വാക്കുകള്‍ ഇങ്ങനെ…’വാത്സല്യം ലൊക്കേഷനൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്.

അന്നൊക്കെ അത്യാവശ്യം വലുതായത് കൊണ്ട് ഓര്‍മ്മയൊക്കെ ഉണ്ട്. ആ സിനിമ ചെയ്യുമ്പോള്‍, വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു.

ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും ഞങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു

അവര് പോയി കഴിയുമ്പോള്‍ മോന്‍ എവിടെ എനിക്ക് കളിക്കാന്‍ വേണമായിരുന്നു എന്നൊക്കെ പറയും. ചേച്ചിയൊക്കെ പോയോ എന്ന് ചോദിക്കുമ്പോള്‍, പിന്നെ അവര്‍ക്കൊക്കെ സ്‌കൂളുണ്ട്. നിന്നെ പോലെ ആണോന്ന് തിരിച്ച് ചോദിക്കുമായിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് ദൈവമേ ഞാന്‍ അന്ന് ആരുടെ കൂടെയാണ് ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കുന്നതെന്നും അമ്പിളി പറയുന്നു.

Related posts

Leave a Comment