കൈക്കൂലിക്കേസിൽ പിടിയിലായ ഹാരീസിന്‍റെ ഔദ്യോഗിക വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിലും അന്വേഷണം വേണമെന്ന്! ഇ​ടി​ച്ച​ശേ​ഷം വാ​ഹ​നം നിര്‍ത്താതെ പോയി

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ കോ​ട്ട​യം മ​ലി​നീക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ എ.​എം.​ഹാ​രീ​സി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു.

പി​ടി​യി​ലാ​യ​തി​നു​ശേ​ഷം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും മ​റ്റു സ്വ​ത്ത് വി​വ​ര​ങ്ങ​ളും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഒാ​ഫീ​സി​ലെ എ​ൻ​ജി​നി​യ​ർ ജോ​സ്മോ​ന്‍റെ വീ​ട്ടി​ലും വി​ജി​ല​ൻ​സ് റെ​യ്ഡ്് ന​ട​ത്തി​യി​രു​ന്നു.

ഇ​യാ​ൾ​ക്കും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ​ന്പാ​ദ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​ർ​ക്കും അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഇ​തോ​ടെ വി​ജി​ല​ൻ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ല്ല് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഹാ​രീസി​നെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ഹാ​രീ​സ് റെ​ഡ്സോ​ണി​ലാ​ക്കി കു​രു​ക്കി​യി​ട്ടി​രു​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ മു​ഴു​വ​ൻ ഫ​യ​ലു​ക​ളും തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​നു പു​റമേ ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​എം​സി റോ​ഡി​ൽ ഹാ​രീ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ പ​ട്ടി​ത്താ​നം കൊ​ടി​കു​ത്തി​യേ​ൽ കെ.​ആ​ർ.​രാ​ജീ​വ് മോ​ൻ (30) മ​രി​ച്ചി​രു​ന്നു.

ഇ​ടി​ച്ച​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഓ​ഫി​സി​ലെ താ​ത്ക്കാ​ലി​ക ഡ്രൈ​വ​ർ ആ​ർ​പ്പൂ​ക്ക​ര പ​ന​ന്പാ​ലം അ​ങ്ങാ​ടി സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

ഓ​ഫീ​സ് ജീ​പ്പ് അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment