ആ ശബ്ദം വേണ്ട! കോവിഡ് ബോധവത്കരണ കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; കാരണമായി ഹര്‍ജിക്കാരന്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള പ്രീ ​കോ​ള​ർ ട്യൂ​ണ്‍ ഓ​ഡി​യോ​യി​ൽ നി​ന്ന് ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍റെ ശ​ബ്ദം നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ രാ​കേ​ഷ് ആ​ണ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന അ​മി​താ​ഭ് ബ​ച്ച​നും കു​ടും​ബ​ത്തി​നും, ഈ ​വൈ​റ​സ് ബാ​ധ​യി​ൽ നി​ന്നു സ്വ​യം ര​ക്ഷ​പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം.

കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ​ത്തി​നു സൗ​ജ​ന്യ സേ​വ​നം ന​ട​ത്താ​ൻ ത​യാ​റാ​ണ്.

അ​ങ്ങ​നെ​യു​ള്ള​പ്പോ​ൾ അ​മി​താ​ഭ് ബ​ച്ച​നു പ്ര​തി​ഫ​ലം ന​ൽ​കി​യു​ള്ള കോ​ള​ർ​ട്യൂ​ണ്‍ ആ​വ​ശ്യ​മി​ല്ല.

കൂ​ടാ​തെ, അ​മി​താ​ഭ് ബ​ച്ച​ൻ ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു. കേ​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.

Related posts

Leave a Comment