അ​മ്മ​ത്തൊ​ട്ടി​ലി​ൽ പു​തി​യ അ​തി​ഥി! കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച ആ​ണ്‍​കു​ഞ്ഞാ​യ​തി​നാ​ൽ വി​ജ​യ് എ​ന്നു പേ​രി​ട്ടു

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​ത്തൊ​ട്ടി​ലി​ൽ പു​തി​യ അ​തി​ഥി​യെ​ത്തി. കോ​വി​ഡ് കാ​ല​ത്ത് ജ​നി​ച്ച ആ​ണ്‍​കു​ഞ്ഞാ​യ​തി​നാ​ൽ വി​ജ​യ് എ​ന്നാ​ണ് കു​ഞ്ഞി​നു പേ​രി​ട്ട​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള ര​ണ്ടു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ച​ത്.

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ലേ​ക്കു നാ​ടി​നെ ന​യി​ക്കു​ന്ന സ​ർ​ക്കാ​രി​നും പോ​ലീ​സ്-​ആ​രോ​ഗ്യ-​സാ​മൂ​ഹ്യ-​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​തീ​കാ​ത്മ​ക​മാ​യി വി​ജ​യ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നു സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂ​ഖാ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ​നി​ന്ന് കു​ഞ്ഞി​നെ ല​ഭി​ക്കു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് പ​രി​ച​ര​ണ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ​തി​നാ​ൽ കു​ട്ടി​യെ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന 269-ാമ​ത്തെ കു​ട്ടി​യാ​ണ് വി​ജ​യ്. മ​ഞ്ചേ​രി അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ കു​രു​ന്നും. ഈ ​കു​ട്ടി​യു​ടെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട തി​നാ​ൽ അ​വ​കാ​ശി​ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts

Leave a Comment