ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്നു​വെ​ന്നു പ്ര​ചാര​ണം! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി

നെ​ടു​ങ്ക​ണ്ടം: മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് മ​ട​ക്ക യാ​ത്ര​യ്ക്ക് ഒ​രു​ങ്ങി​യെ​ത്തി​യ​ത് ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു.

കു​മ​ളി -മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ത​ന്പ​ടി​ച്ച മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സും നെ​ടു​ങ്ക​ണ്ടം എ​ൻ​സി​സി ബ​റ്റാ​ലി​യ​നും ഇ​ട​പെ​ട്ട് തോ​ട്ട​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന സം​ഘം സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ബാ​ഗും അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യി കു​ത്തി​യി​രി​പ്പ് ആ​രം​ഭി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് ട​ങ്ങാ​നാ​യി എ​ത്തി​യ​ത്.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം ജ​ന​മൈ​ത്രി ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നെ​ടു​ങ്ക​ണ്ടം എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് റോ​ഡി​ൽ ഇ​രു​ന്ന​വ​രെ അ​നു​ന​യി​പ്പി​ച്ചാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന തോ​ട്ട​ങ്ങ​ളി​ലേ​ക്ക് മ​ട​ക്കി അ​യ​ച്ച​ത്.

സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ നാ​ല് തോ​ട്ട​ങ്ങ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ചു. എ​റ​ണാ​കു​ള​ത്തുനി​ന്നും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ട​ങ്ങാ​ൻ ഇ​ന്ന​ലെ മു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചു എ​ന്നാ​യി​രു​ന്നു വ്യാ​ജ പ്ര​ച​ര​ണം.

മ​ട​ങ്ങേ​ണ്ട​വ​ർ യാ​ത്ര​യ്ക്കാ​യി സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ർ തി​രി​കെ തോ​ട്ട​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ത​യാ​റാ​യ​ത്.

Related posts

Leave a Comment