അ​മ്മ​ത്തൊ​ട്ടി​ലി​ലെ 600-ാമ​ത്തെ അ​തി​ഥി; പു​തി​യ പെ​ൺ​കു​ഞ്ഞി​ന്‍റെ പേ​ര് ‘ഋ​തു’

തി​രു​വ​ന​ന്ത​പു​രം ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ 600-ാമ​ത്തെ കു​ഞ്ഞെ​ത്തി. ഏ​ഴ് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ലേ​ക്കെ​ത്തി​യ​ത്. അ​വ​ൾ​ക്ക് ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ ഋ​തു​വെ​ന്നും പേ​രി​ട്ടു.

ഇ​വി​ടെ ഈ​മാ​സം എ​ത്തു​ന്ന നാ​ലാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് മു​ന്നി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ 2002 ന​വം​ബ​ർ 14 മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

ആ​ദ്യ​മെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പേ​ര് പ്ര​ഥ​മ എ​ന്നാ​യി​രു​ന്നു. നൂ​റാ​മ​തെ​ത്തി​യ കു​ട്ടി​ക്ക് പേ​രി​ട്ട​ത് ശ​ത​ശ്രി​യെ​ന്നു​മാ​ണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ആ​ഴ്ച തു​ട​ക്ക​ത്തി​ലെ​ത്തി​ൽ എ​ത്തി​യ 599-ാമ​ത്തെ അ​തി​ഥി​യെ ‘മ​ഴ’ എ​ന്നും വി​ളി​ച്ചു.

ക​ഴി​ഞ്ഞ പ​ത്ത് മാ​സ​ത്തി​നി​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ നിന്ന് ല​ഭി​ക്കു​ന്ന 14-ാമ​ത്തെ കു​ട്ടി​യും അ​ഞ്ചാ​മ​ത്തെ പെ​ൺ​കു​ഞ്ഞു​മാ​ണ് പു​തി​യ അ​തി​ഥി​യാ​യ ‘ഋ​തു’.

Related posts

Leave a Comment