എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നിരാഹാര സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്; ആരോഗ്യനില മോശമെന്ന് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ അ​ദ്ദേ​ഹ​ത്തെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി മ​ന​സ്സി​ലാ​ക്കി. ശ​ബ​രി​മ​ല​യി​ലെ 144 പി​ൻ​വ​ലി​ക്കു​ക, കെ.​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്.

ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ നി​രാ​ഹാ​രം ആ​രം​ഭി​ച്ച രാ​ധാ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി ദേ​ശീ​യ നേ​താ​ക്ക​ളും ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും പി​ന്തു​ണ​യു​മാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ബി​ഡി​ജ​ഐ​സ് നേ​താ​ക്ക​ൻ​മാ​രാ​യ തു​ഷാ​ർ​വെ​ള്ളാ​പ്പ​ള്ളി , നീ​ല​ക​ണ്ഠ​ൻ മാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സ​മ​ര​പ​ന്ത​ലി​ലെ​ത്തി എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന് പി​ന്തു​ണ അ​ർ​പ്പി​ച്ചി​രു​ന്നു.

Related posts