അനാമികയും പഠിക്കട്ടെ..! രണ്ടാംക്ലാസ് വിദ്യാർഥിക്ക് ടെലിവിഷൻ പ​ഠ​ന സൗ​ക​ര്യമൊ​രു​ക്കി ജോ​യി​ന്‍റ് ആ​ർടി​ഒ

ചാ​രും​മൂ​ട് : ഫോ​ട്ടോഗ്രഫി അ​വാ​ർ​ഡാ​യി ല​ഭി​ച്ച തു​ക കൊ​ണ്ട് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ര​ണ്ടാം ക്ലാ​സു​കാ​രി​ക്ക് ടിവി വാ​ങ്ങി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​തൃ​ക​യാ​യി.​

മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ ടി ​ഒ എം ​ജി മ​നോ​ജാണ് നൂ​റ​നാ​ട് പ​ണ​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ്എ​സ്കെവിഎ​ൽപി ​സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​നാ​മി​കയ്​ക്കാ​ണ് പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി ടിവി വാ​ങ്ങി ന​ൽ​കി​യ​ത്.

അ​നാ​മി​ക​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ. രാ​ജേ​ഷ് എംഎ​ൽഎ ​ടിവി ​കൈമാ​റി. ഹെ​ഡ്മി​സ്ട്ര​സ് എ. ​ആ​ർ. സു​ലേ​ഖ, വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​നി പ​ണ​യി​ൽ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ , ആ​ര​തി , സ​മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​നാ​മി​ക​യ്ക്ക് മാ​വേ​ലി​ക്ക​ര ആ​ർ ടി ​ഒ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ വാ​ങ്ങി ന​ൽ​കി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ മാ​വേ​ലി​ക്ക​ര എഎംവി ​ശ്യാം കു​മാ​ർ കൈ​മാ​റി .

Related posts

Leave a Comment