സാർ ടെറസിലാണ്..! വീട്ടിലിരുന്നാൽ നെ​റ്റ് കി​ട്ടി​ല്ല, അധ്യാപകൻ ഓ​ണ്‍​ലൈ​ൻ ക്ലാ​​സെ​ടു​ക്കു​ന്ന​ത് ടെറസിലിരുന്ന്…

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: ഫോ​ണി​ൽ നെ​റ്റ് കി​ട്ടു​ന്നി​ല്ല, അ​ധ്യാ​പ​ക​ൻ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സെ​ടു​ക്കു​ന്ന​ത് വീ​ടി​ന്‍റെ ടെറസിലിരുന്ന്. പി​റ​വം ഹോ​ളി കിം​ഗ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ അ​രു​ണാ​ശ്ശേ​രി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷി​നോ​മോ​ൻ ജോ​സ​ഫാ​ണ് ക്ലാ​​സെ​ടു​ക്കാ​ൻ കു​ട​യും പി​ടി​ച്ചു വാ​ർ​ക്ക​പ്പു​റ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

ആ​റ് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സ്‌​സി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേഹ​ത്തി​ന് നെ​റ്റ് വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക്ലാ​സ്‌​സെ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വീ​ടി​നു​ള്ളി​ൽ ഒ​രു നെ​റ്റ് വ​ർ​ക്കി​നും റേ​ഞ്ച് കി​ട്ടി​ല്ലെ​ന്ന് ഇ​ദേ​ഹം പ​റ​യു​ന്നു.

റേ​ഞ്ച് അ​ൽ​പ​മെ​ങ്കി​ലും കി​ട്ടു​ന്ന​ത് വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ്. എ​ന്നാ​ൽ ഇ​തും ഇ​ട​യ്ക്കൊ​ക്കെ കാ​ട്ടാ​കും. ക്ലാ​‌​സെ​ടു​ക്കു​ന്ന സ​മ​യ​ത്ത് പ​ല​പ്പോ​ഴും മ​ഴ​യാ​യ​തി​നാ​ൽ ഒ​രു ക​യ്യി​ൽ കു​ട​യും പി​ടി​ച്ചു വേ​ണം ക്ലാ​സെ‌​ടു​ക്കാ​നെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു.

ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക്ലാ​സ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടാ​റു​ണ്ടെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു. അ​മ്മ ത്രേ​സ്യാ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഷി​നോ​മോ​ൻ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment