ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ച്ഛ​ൻ ടെ​ൻ​ഷ​ന​ടി​ച്ചി​ല്ല; എ​നി​ക്കും ടെ​ൻ​ഷ​നി​ല്ല; അ​നി​ൽ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ന്‍റെ പി​താ​വ് എ.​കെ.​ആ​ന്‍റ​ണി​ക്ക് ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തു​പോ​ലെ  എനി​ക്കും ഒ​രു ടെ​ൻ​ഷ​നു​മി​ല്ലെ​ന്നും പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ൽ​സ​രി​ച്ച​പ്പോ​ൾ പോ​ലും പി​താ​വ് എ.​കെ.​ആ​ന്‍റ​ണി ടെ​ൻ​ഷ​ന​ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​യു​ന്നു.

ഇ​ത്ത​വ​ണ എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം പോ​യി വോ​ട്ട് ചെ​യ്യു​മെ​ന്നും കു​ടും​ബ സ​മേ​തം വോ​ട്ട് ചെ​യ്യാ​ൻ പോ​കി​ല്ലെ​ന്നും അ​നി​ൽ കൂ​ട്ടി​ച്ചേ‍​ർ​ത്തു.  

പ​ത്ത​നം​തി​ട്ട​യി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും  നാ​ല​ര ല​ക്ഷം വോ​ട്ടു​ക​ൾ നേ​ടു​മെ​ന്നും  അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.  മു​ന്‍ ധ​ന​മ​ന്ത്രി ടി.​എം.​തോ​മ​സ് ഐ​സ​ക്കാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. സി​റ്റി​ംഗ് എം​പി​കൂ​ടി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 

Related posts

Leave a Comment