അ​ഭി​നേ​താ​ക്ക​ളു​ടെ കൈ​യി​ല​ല്ല ബോ​ക്‌​സോ​ഫീ​സ് ന​മ്പ​റു​ക​ൾ; മാ​നു​ഷി ചി​ല്ല​ര്‍

അ​ക്ഷ​യ് കു​മാ​റും ടൈ​ഗ​ര്‍ ഷ​റോ​ഫും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ബ​ഡേ മി​യാ​ന്‍ ഛോട്ടേ ​മി​യാ​ന്‍. അ​ലി അ​ബ്ബാ​സ് സ​ഫ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ മു​ന്‍​ലോ​ക സു​ന്ദ​രി മാ​നു​ഷി ചി​ല്ല​റാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വ​മ്പ​ന്‍ ബ​ജ​റ്റി​ലും വ​ലി​യ ഹൈ​പ്പി​ലു​മെ​ത്തി​യ സി​നി​മ​യ്ക്ക് തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച വി​ജ​യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചു രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് മാ​നു​ഷി ചി​ല്ല​ര്‍.

ഒ​രു അ​ഭി​നേ​ത്രി​യെ​ന്ന നി​ല​യി​ല്‍ തീ​ര്‍​ച്ച​യാ​യും സി​നി​മ​ക​ള്‍ ന​ന്നാ​യി ചെ​യ്യ​ണ​മെ​ന്നും ആ​ളു​ക​ള്‍ എ​ന്‍റെ സി​നി​മ​ക​ള്‍ ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍ എ​ല്ലാ സ​മ​യ​ത്തും അ​ത് സം​ഭ​വി​ക്ക​ണ​മെ​ന്നി​ല്ല. അ​ത് തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ കാ​ര്യ​മാ​ണ്. ബോ​ക്‌​സോ​ഫീ​സ് ന​മ്പ​റു​ക​ള്‍ അ​ഭി​നേ​താ​ക്ക​ളു​ടെ കൈ​യി​ല​ല്ല. അ​തി​നെ​ക്കു​റി​ച്ച് അ​ധി​കം ചി​ന്തി​ക്കു​ന്നി​ല്ല -മാ​നു​ഷി ചി​ല്ല​ർ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ മി​ഷ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​നു​ഷി ചി​ല്ല​ര്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം പൃ​ഥ്വി​രാ​ജും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ക​ബീ​ര്‍ എ​ന്ന പ്ര​തി​നാ​യ​ക വേ​ഷ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്.

അ​ലി അ​ബ്ബാ​സ് സ​ഫ​റും ആ​ദി​ത്യ ബ​സു​വും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം വ​ഷു ഭ​ഗ്‌​നാ​നി, ദീ​പ്ഷി​ഖ ദേ​ശ്മു​ഖ്, ജാ​ക്കി ഭ​ഗ്‌​നാ​നി, ഹി​മാ​ന്‍​ഷു കി​ഷ​ന്‍ മെ​ഹ്‌​റ, അ​ലി അ​ബ്ബാ​സ് സ​ഫ​ര്‍ എ​ന്നി​വ​രാ​ണ്. ഹി​ന്ദി​ക്ക് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment