രൺബീർ കപൂർ നായകനായ അനിമലിന്റെ റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്-ബജറ്റ് ആക്ഷൻ ഡ്രാമയുടെ പ്രചരണം ദുബായിലും എത്തി.
ബുർജ് ഖലീഫയിൽ പ്രത്യേക ലേസർ ഷോയിലൂടെയാണ് അനിമലിന്റെ ടീസർ പ്രദർശിപ്പിച്ചത്. ന്യൂയോർക്ക് ടൈം സ്ക്വയറിലും അനിമലിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു. സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ.
രൺബീറിനൊപ്പം ബോബി ഡിയോൾ രശ്മിക മന്ദാന, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ ആദ്യ ഗാനം ഒക്ടോബർ 11 ആയിരുന്നു പുറത്തിറങ്ങിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്.