എന്തു തരം കോംപ്രമൈസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ! നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? വെളിപ്പെടുത്തലുമായി അങ്കിത…

ഹിന്ദി സിനിമയിലെ ശ്രദ്ധേയ താരമാണ് അങ്കിത ലോഖണ്ടെ. പലപ്പോഴും പല വിഷയങ്ങളുടെ പേരില്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അങ്കിത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ്.

തനിക്ക് 19 -20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യത്തെ മോശം അനുഭവമെന്ന് താരം പറയുന്നു. ടെലിവിഷന്‍ രംഗത്ത് സ്വന്തമായ പേര് സമ്പാദിച്ച ശേഷമായിരുന്നു രണ്ടാമത്തെ മോശം അനുഭവം.

ദക്ഷിണേന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട ഓഡിഷിനു ചെന്നപ്പോഴാണ് ആദ്യമായി അണിയറ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് അങ്കിത വിധേയയായത്.

കോംപ്രമൈസ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. മുറിയില്‍ അങ്കിത അപ്പോള്‍ തനിച്ചായിരുന്നു. എന്നാലും ധൈര്യം വിടാതെ ചോദിച്ചു: എന്തുതരം കോംപ്രമൈസ് ആണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? അങ്കിത ചോദിച്ചു.

നിര്‍മാതാവിനൊപ്പം ഉറങ്ങുക എന്ന മറുപടി കേള്‍ക്കുന്നതിനു മുന്‍പേ സ്ഥലം കാലിയാക്കുക എന്നതായിരുന്നു നടി ആഗ്രഹിച്ചത്.

ആ അര്‍ഥത്തിലുള്ള മറുപടി കേള്‍ക്കുന്നതിനുമുമ്പേ നടി പറഞ്ഞു… നിങ്ങളുടെ നിര്‍മാതാവിനു വേണ്ടത് കൂടെ ഉറങ്ങാന്‍ ഒരു പെണ്‍കുട്ടിയെയാണ്. അഭിനയിക്കാന്‍ പ്രതിഭയുള്ള ഒരു നടിയേയല്ല. അത്രയും പറഞ്ഞ് അങ്കിത സ്ഥലം കാലിയാക്കുകയായിരുന്നു.

അതോടെ, അയാള്‍ നടിയോടു ക്ഷമാപണം നടത്തി. തന്റെ സിനിമയില്‍ അങ്കിതയ്ക്ക് ചാന്‍സ് കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാം എന്നും ഉറപ്പു കൊടുത്തു.

എന്നാല്‍ ഉറച്ച മറുപടി തന്നെ അങ്കിത കൊടുത്തു. നിങ്ങള്‍ എന്നെ സിനിമയില്‍ എടുക്കാന്‍ പരിശ്രമിച്ചോളൂ. എന്നാല്‍ എനിക്കു നിങ്ങളുടെ സിനിമയില്‍ താല്‍പര്യമില്ല.

പിന്നീടൊരിക്കല്‍ തന്നോടു മോശമായി പെരുമാറിയ അതേ വ്യക്തിയുമായി അങ്കിതയ്ക്കു സഹകരിക്കേണ്ടിവന്നു. അയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. അയാള്‍ വലിയൊരു നടനാണ് എന്നു മാത്രം പറയാം എന്ന് അങ്കിത പറയുന്നു.

രണ്ടാമത്തെ അവസരത്തില്‍ അയാള്‍ക്കു ഷേക് ഹാന്‍ഡ് കൊടുക്കേണ്ട സന്ദര്‍ഭത്തില്‍ താന്‍ കൈ പിന്‍വലിച്ചുവെന്നും കാരണം അതു ശരിയാകില്ല എന്നുതന്നെ തോന്നിയതിനെത്തുടര്‍ന്ന് മുറിവിട്ടു പുറത്തേക്കു പോയെന്നും താരം പറഞ്ഞു.

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും താരം മനസ്സു തുറന്നു. സുശാന്ത് കാരണം പല ഓഫറുകളും നിരസിക്കേണ്ടി വന്നുവെന്നും സുശാന്തുമായുള്ള വേര്‍പിരിയല്‍ വിഷാദത്തിലേക്ക് തള്ളിയിട്ടുവെന്നും നടി പറയുന്നു.

ജീവിതത്തിലും നല്ലതും ചീത്തയുമായ പലതും സംഭവിച്ചെങ്കിലും താന്‍ ഒരുകാര്യത്തിലും പശ്ചാത്തപിക്കുന്നില്ലെന്നും അങ്കിത പറയുന്നു. ഇന്നുവരെ എനിക്കു പശ്ചാത്താപം തോന്നിയിട്ടേയില്ല.

ഒരിക്കല്‍ ഒരാളെ ഞാന്‍ സ്‌നേഹിച്ചു. അതിന്റെ പേരില്‍ ഇന്നും ഞാന്‍ സംതൃപ്തയാണ്. സുശാന്തിനെ പിന്തുണയ്ക്കുക എന്നതായിരുന്നു എന്റെ ദൗത്യം. അതു ഞാന്‍ നിറവേറ്റി.

വേര്‍പിരിഞ്ഞ ശേഷം മാത്രമാണു ഞാന്‍ തിരിച്ചറിഞ്ഞത്. അങ്ങനെയൊരു ഘട്ടം എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഓഫര്‍ ഒരിക്കല്‍ അങ്കിത നിരസിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ സിനിമയോടും നോ എന്നുതന്നെ പറഞ്ഞു.

അപ്പോഴൊക്കെ വിവാഹിതയായി സുശാന്തിനൊപ്പം ജീവിക്കുന്നതായിരുന്നു മനസ്സില്‍. സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും താന്‍ പശ്ചാത്തപിക്കുന്നില്ലെന്ന് നടി വ്യക്തമാക്കി.

ജനപ്രിയ സീരിയല്‍ പവിത്ര റിഷ്തയുടെ സെറ്റില്‍വച്ചാണ് അങ്കിതയും സുശാന്തും പരിചയപ്പെടുന്നത്. അതു പിന്നീട് പ്രണയമായി മാറിയെങ്കിലും 2015 ല്‍ വേര്‍പിരിയുകയായിരുന്നു.

Related posts

Leave a Comment