എന്തു തരം കോംപ്രമൈസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ! നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? വെളിപ്പെടുത്തലുമായി അങ്കിത…

ഹിന്ദി സിനിമയിലെ ശ്രദ്ധേയ താരമാണ് അങ്കിത ലോഖണ്ടെ. പലപ്പോഴും പല വിഷയങ്ങളുടെ പേരില്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അങ്കിത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞു കൊണ്ടാണ്. തനിക്ക് 19 -20 വയസ്സുള്ളപ്പോഴായിരുന്നു ആദ്യത്തെ മോശം അനുഭവമെന്ന് താരം പറയുന്നു. ടെലിവിഷന്‍ രംഗത്ത് സ്വന്തമായ പേര് സമ്പാദിച്ച ശേഷമായിരുന്നു രണ്ടാമത്തെ മോശം അനുഭവം. ദക്ഷിണേന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട ഓഡിഷിനു ചെന്നപ്പോഴാണ് ആദ്യമായി അണിയറ പ്രവര്‍ത്തകരുടെ മോശം പെരുമാറ്റത്തിന് അങ്കിത വിധേയയായത്. കോംപ്രമൈസ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. മുറിയില്‍ അങ്കിത അപ്പോള്‍ തനിച്ചായിരുന്നു. എന്നാലും ധൈര്യം വിടാതെ ചോദിച്ചു: എന്തുതരം കോംപ്രമൈസ് ആണു നിങ്ങള്‍ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ നിര്‍മാതാവിനൊപ്പം പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലും പങ്കെടുക്കണമെന്നാണോ ? അങ്കിത ചോദിച്ചു. നിര്‍മാതാവിനൊപ്പം ഉറങ്ങുക എന്ന മറുപടി കേള്‍ക്കുന്നതിനു മുന്‍പേ സ്ഥലം കാലിയാക്കുക എന്നതായിരുന്നു…

Read More

മുന്‍ കാമുകിയും സുശാന്തിനെ മുതലെടുത്തു ? അങ്കിത ലോഖാണ്ഡെയുടെ ഫ്‌ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് എന്ന് റിപ്പോര്‍ട്ട്; അങ്കിതയുടെ പ്രതികരണം ഇങ്ങനെ…

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പുകിലുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബോര്‍ത്തിയാണ് സുശാന്തിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണമാണ് സുശാന്തിന്റെ കുടുംബം ഉന്നയിക്കുന്നത്. സുശാന്തിന്റെ ക്രെഡിറ്റ് കാര്‍ഡുകളും പണവും റിയ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമുണ്ട്. മുന്‍ കാമുകിയായ അങ്കിത ലോഖാണ്ഡെയുടെ ഫ്ളാറ്റിന്റെ വാടക അടച്ചിരുന്നത് സുശാന്ത് ആണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അങ്കിതയുടെ ഫ്ളാറ്റിന്റെ ഇഎംഐ അടച്ചു പോകുന്നത് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നാണ്. ഈ ഫ്ളാറ്റ് സുശാന്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസര്‍ പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളാറ്റിനായി 4.5 കോടി രൂപ അടച്ചത് ആരെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്നും തന്നെയാണ് ഫ്ളാറ്റിന്റെ ഇഎംഐ അടക്കുന്നതെന്ന് അങ്കിത വ്യക്തമാക്കി. ഫ്ളാറ്റിന്റെ രജിസ്ട്രേഷന്‍…

Read More

റിയ നിരന്തരം ഉപദ്രവിക്കുന്നതായി സുശാന്ത് മെസേജ് അയച്ചു ! റിയ ചക്രബൊര്‍ത്തിയ്‌ക്കെതിരെ മൊഴിയുമായി സുശാന്തിന്റെ മുന്‍ കാമുകി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. നടന്‍ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റിയ ചക്രബൊര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച മെസേജുകള്‍ അങ്കിത പോലീസിന് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗത്തുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത. അതേസമയം പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രബൊര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രബൊര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

Read More