തേപ്പ് കിട്ടിയിട്ടില്ല, പക്ഷെ ഒരു ട്വിസ്റ്റുണ്ട് ! തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അന്ന ബെന്‍…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അന്ന ബെന്‍. ഏതാനും ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്റെ അഭിനയ പാടവം തെളിയിക്കാന്‍ അന്നയ്ക്കു സാധിച്ചു.

ഇപ്പോള്‍ തനിക്ക് ആദ്യമായി പ്രണയം തോന്നിയ സെലിബ്രിറ്റിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അന്നയുടെ പ്രതികരണം.

തനിക്ക് തേപ്പ് കിട്ടിയതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആദ്യമായി സെലിബ്രിറ്റി ക്രഷ് തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് നടന്‍ മാധവനോട് എന്നാണ് അന്നയുടെ മറുപടി. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അന്ന പറയുന്നത്.

എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ട്. തേപ്പ് കൊടുത്തിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്.

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട്, അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന പറയുന്നു.

ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാറുണ്ട്.

അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ തന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്.

സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും.

ചെറുപ്പത്തില്‍ അവര്‍ തന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് തന്നെ കാണുന്നതെന്നും അന്ന പറയുന്നു.

Related posts

Leave a Comment