കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന് അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെണ്‍സുഹൃത്ത് മലിപ്പാറ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍സുഹൃത്ത് അന്‍സലിന് വിഷം നല്‍കിയതായാണ് സംശയിക്കുന്നത്. ഇവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
മലിപ്പാറയില്‍ ഒറ്റക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
യുവതി വിഷം ജൂസില്‍ കലര്‍ത്തി നല്‍കിയതാണെന്നും യുവാവ് സ്വയം വിഷം കഴിച്ചതാണെന്നും അഭ്യുഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. മാതാവ് മരിച്ച ശേഷം ഒറ്റക്ക് കഴിയുന്ന യുവതിയുമായി മുന്‍പ് മറ്റ് ചില അണ്സുഹ്യത്തുക്കളും തമ്മില്‍ വഴക്കും വാക്കേറ്റങ്ങളും ഉണ്ടായിട്ടുള്ളതായും സമീപ വാസികള്‍ പറഞ്ഞു. അന്‍സിലിന്റെ മൃതതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.