എന്തൊരു സുന്ദരി ! അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍….

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

ആത്മ സഖിക്ക് പിന്നാലെയായി പ്രിയപ്പെട്ടവളിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു.എന്നാല്‍ ഈ പരമ്പരയില്‍ നിന്ന് താരം ഇടയ്ക്ക് വെച്ച് പിന്‍മാറിയിരുന്നു.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍സ്പര്‍ശംഎന്ന പരമ്പരയിലാണ് ഇപ്പോള്‍ അവന്തിക അഭിനയിക്കുന്നത്. സീരിയലില്‍ ശ്രേയ ഐപിഎസ് എന്ന പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവന്തികയുടെ ശക്തമായ കഥാപാത്രമാണിത്.

യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്, ഒരു ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. നടി സുചിത്ര നായരെ കുറിച്ചായിരുന്നു നടി വാചാലയായത്.

താരം അവതാരകയായി എത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3ല്‍ തൂവല്‍ സ്പര്‍ശം ടീം എത്തിയിരുന്നു. സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുചിത്രയെ കുറിച്ച് താരം കുറിച്ചത്.

എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളെ, അകത്തും പുറത്തും സുന്ദരിയായ ഒരു സ്ത്രീയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

പ്രൊഫഷണലായി അവള്‍ നല്ലവളാണ്, മിടുക്കിയും തമാശക്കാരിയുമാണെന്നാണ് താരം കുറിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ചിത്രം വൈറലായിട്ടുണ്ട്.

രണ്ടാളും സുന്ദരികളായിട്ടുണ്ട്, ശ്രേയ നന്ദിനി പൊളിച്ചല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.
അവന്തികയെ പോലെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്രയും.

അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് താരം ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

സീരിയലില്‍ പത്മിനി മോഹന്‍ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. വാനമ്പാടി പരമ്പര അവസാനിച്ചിട്ട് നാളുകളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയില്‍ പത്മിനി ചര്‍ച്ച വിഷയമാണ്.

Related posts

Leave a Comment