മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ​മ്മാ​നം! ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു സ​മ്മാ​നി​ക്കു​ന്ന ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ടി​ൽ പ​റ​യു​ന്നു…

തൃ​ശൂ​ർ: മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു ശു​ചി​ത്വ സ​മ്മാ​നം: ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു സ​മ്മാ​നി​ക്കു​ന്ന ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ടി​ൽ പ​റ​യു​ന്നു.

മ​ക​ൻ ഫ്രാ​ങ്ക് ആ​ന്‍റ​ണി ഇ​രു​പ​താം വ​യ​സി​ൽ 2019 ന​വം​ബ​ർ നാ​ലി​നു മ​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ചാ​ണു മ​രി​ച്ച​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ണം​മൂ​ല​മു​ള്ള കാ​ൻ​സ​ർ. ചെ​ന്നൈ​യി​ലെ ല​യോ​ള കോ​ള​ജി​ലും ഫ്രാ​ൻ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​മാ​യി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​യി​രു​ന്നു.

മ​ക​ന്‍റെ വേ​ർ​പാ​ടോ​ടെ ഇ​ൻ​സി​ന​റേ​റ്റ​ർ, പ്ലാ​ന്‍റ് ബി​സി​ന​സ് നി​ർ​ത്തി​വ​ച്ചു. അ​ങ്ങ​നെ​യി​രി​ക്കേ​യാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു സൗ​ജ​ന്യ​മാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റ് സ​മ്മാ​നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​റും ജ​ന​പ്ര​തി​നി​ധി​ക​ളും താത്പര്യ​മെ​ടു​ത്തെ​ങ്കി​ലും ഫ​യ​ലു​ക​ൾ മു​ന്നോ​ട്ടുനീ​ങ്ങാ​ൻ 25 ത​വ​ണ​യെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു.

പു​രോ​ഗ​തി​യി​ല്ലാ​താ​യ​പ്പോ​ൾ പ​ദ്ധ​തി ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യി​രി​ക്കെ, പ്ലാ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ​സി​ന് ആ ​പ്ലാ​ന്‍റ് വി​റ്റു.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി വീ​ണ്ടും പ്ലാ​ന്‍റ് നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 90 ശ​ത​മാ​നം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി: ആ​ന്‍റ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment