വരുന്ന എല്ലാവരോടും ‘ഓകെ’ പറയാനാവില്ല; പലരും തേച്ചിട്ടു പോയിട്ടുണ്ട്; തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അനുപമ പരമേശ്വരന്‍

തെന്നിന്ത്യയിലെ മിന്നുംതാരം അനുപമ പരമേശ്വരന്‍ മലയാളികള്‍ക്ക് മേരിയാണ്. അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായായിരുന്നു താരത്തിന്റെ രംഗപ്രവേശം. പിന്നീട് തെലുങ്ക് സിനിമയിലേക്ക് കൂടുമാറിയ അനുപമ താന്‍ സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണെന്ന് പറയുന്നു. കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അദ്ഭുതമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അനുപമ പറയുന്നു.

എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. .. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു. പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട് അതിങ്ങനെ, പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് അമിത സൗഹൃദമായാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്നും അനുപമ പറയുന്നു.

 

Related posts