ഭര്‍ത്താവിന്റെ അമ്മയെയും മകളെയും കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ ശ്രമിച്ച അനുശാന്തി ജയിലില്‍ കക്കൂസ് കഴുകുന്നു, മൂത്രപ്പുരയുടെ ചുമതലയുള്ള അനുശാന്തിയുടെ ജയിലിലെ ചിട്ടകള്‍ ഇങ്ങനെ

ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെ മൃഗീയമായി കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന അനുശാന്തി ജയിലില്‍ ജീവിക്കുന്നത് തികഞ്ഞ അച്ചടക്കമുള്ള തടവുകാരിയായി. കാമുകനായ നിനോ മാത്യുവിനൊപ്പം ആര്‍ഭാട ജീവിതം സ്വപ്‌നം കണ്ട് ഒടുവില്‍ അഴിക്കുള്ളിലായ അനുശാന്തി ഇപ്പോള്‍ ജീവിതത്തിലെ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ആഡംബരത്തില്‍ കഴിഞ്ഞ അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്.

ജയിലില്‍ നിര്‍മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടമുണ്ട് അനുവിനുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്‌പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ. ജയിലിലെ ജോലികള്‍ക്ക് അനുശാന്തിയ്ക്ക് ദിവസം 138 രൂപ ശമ്പളമായി കിട്ടുന്നുണ്ട്.

എല്ലാകാര്യത്തിലും ഇവര്‍ സജീവമാണ്. ജയിലില്‍ വിശേഷാവസരങ്ങളില്‍ കളികളിലും ഇവര്‍ മറ്റു തടവുകാര്‍ക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടാനാണ് ഇഷ്ടം. കഴിഞ്ഞവര്‍ഷം ജയിലിലെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ സാക്ഷരത ക്ലാസുകളില്‍ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.

Related posts