അവനെക്കാണാതെ ഒരു ദിവസം പോലും എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല; അവന്റെ ശരീരത്തിന്റെ ഗന്ധം പോലും എന്റെ ഓര്‍മയിലുണ്ട്; മുന്‍ കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞ് അനുഷ്ക

anushka600കൗമാരക്കാലത്ത് പ്രേമത്തില്‍ അകപ്പെട്ടിട്ടില്ലാത്തവര്‍ അപൂര്‍വമാണ്. തന്റെ കൗമാരകാലത്തെ കാമുകനെപ്പറ്റി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത് നടി അനുഷ്കാ ശര്‍മയാണ്. അതിസുന്ദരനായിരുന്ന തന്റെ കാമുകന്റെ പേര് അര്‍ജുന്‍ എന്നായിരുന്നെന്നും അവനെക്കാണാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ തനിക്കാവുമായിരുന്നില്ലെന്നും അനുഷ്ക പറയുന്നു.  ഇടവേളകളില്‍ സ്കൂളിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലിരുന്ന് തങ്ങള്‍ പ്രണയം പങ്കിടുമായിരുന്നെന്നും അവന്റെ ശരീരത്തിന്റെ ഗന്ധം പോലും ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും താരം പറയുന്നു. പക്ഷെ ഇന്ന് അവന്‍ എവിടെയാണെന്നു തനിക്കറിയില്ലയെന്നും താരം പറയുന്നു.

മറ്റു പലരെയും പോലെ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതില്‍ തനിക്കു താത്പര്യമില്ലെന്നും താരം പറയുന്നു. മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നല്ലോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു അനുഷ്കയുടെ മറുപടി. രണ്‍ബീറുമായി ബന്ധപ്പെടുത്തി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചതും അനുഷ്ക ചൂണ്ടിക്കാട്ടി.

താന്‍ എന്തു ചെയ്യുകയാണെന്നു നോക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍ എന്നു പറഞ്ഞ അനുഷ്ക വിരാട് കോഹ് ലി തന്റെ വീട്ടില്‍ വരുന്നതാണ് അവര്‍ക്ക് വലിയ വാര്‍ത്തയെന്നും പറഞ്ഞു.  ഒരിക്കല്‍ പുതിയ വീട് വാങ്ങിയപ്പോള്‍ എല്ലാവരെയും വിളിച്ച് ഒരു ചടങ്ങ് നടത്തിയിരുന്നു. ആ പാര്‍ട്ടിക്ക് വിരാട് കോഹ് ലിയും വന്നിരുന്നു. രാത്രി ഇവിടെ ചെലവഴിച്ച ശേഷം പിറ്റേന്നാണ് കോഹ്‌ലി മടങ്ങിയത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഇത്തരം അനാവശ്യ വാര്‍ത്തകള്‍. കോഹ്‌ലിയുമായി പ്രണയത്തിലാണെങ്കില്‍ വീട്ടുകാര്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അനുഷ്ക ചോദിക്കുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ പഠിക്കണമെന്നും അനുഷ്ക ആവശ്യപ്പെടുന്നു. താന്‍ അടുത്തിടെ ഒരു നായക്കുട്ടിയെ വാങ്ങിയതു പോലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.  എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഗൗരവകരമായ സംഭവങ്ങള്‍  മുംബൈയില്‍ നടക്കുന്നുണ്ടെന്നും ഇക്കൂട്ടര്‍ അക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ലെന്നും അനുഷ്ക കുറ്റപ്പെടുത്തി.

Related posts