എ​ല്ലാം തു​ട​ങ്ങി​യ​ത് അ​വി​ടെവ​ച്ച്; കോഹ്ലി താമശക്കാരനും ഇന്‍റലിജന്‍റുമെന്ന് അനുഷ്ക ശർമ

വി​രാ​ട് എ​ന്‍റെ സു​ഹൃ​ത്ത് ആ​യി​രു​ന്നു. വി​രാ​ട് എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ന​പ്പു​റം ആ​ളു​ക​ള്‍ അ​റി​യാ​ത്ത കാ​ര്യ​മു​ണ്ട്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു പ​ര​സ്യം ചെ​യ്തി​രു​ന്നു. അ​വ​ന്‍ അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് ക​രു​തി. ഞാ​നും അ​വ​ന്‍റെ മു​ന്നി​ല്‍ അ​ഹ​ങ്കാ​രി ആ​യി അ​ഭി​ന​യി​ച്ചു. കാ​ര​ണം അ​വ​ന്‍ ട​ഫ് ആ​വു​ന്ന​തി​ന് മു​മ്പ് എ​നി​ക്ക് മേ​ല്‍​ക്കൈ നേ​ട​ണം എ​ന്നാ​യി​രു​ന്നു. പ​ക്ഷെ, പ​രി​ച​യ​പ്പെ​ട്ട​പ്പോ​ള്‍ കോ​ഹ്‌​ലി വ​ള​രെ ത​മാ​ശ​ക്കാ​ര​നും ഇ​ന്‍റ​ലി​ജ​ന്‍റും ആ​യി​രു​ന്നു. അ​ത് മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ട് ആ​യി​രു​ന്നു. ഇ​തി​നി​ടെ എ​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞാ​ന്‍ സു​ഹൃ​ത്തു​ക്ക​ളെ ക്ഷ​ണി​ച്ചു. ഞാ​ന്‍ അ​വ​നെ​യും ക്ഷ​ണി​ച്ചു. അ​വി​ടെ​വ​ച്ചാ​ണ് എ​ല്ലാം തു​ട​ങ്ങി​യ​ത്. അ​വി​ടെ വേ​റെ​യും ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ, അ​വെ​രാ​ന്നും വാ​ര്‍​ത്ത​യി​ല്‍ വ​ന്നി​ല്ല.- അ​നു​ഷ്‌​ക ശ​ര്‍​മ

Read More

വിരുഷ്‌കയുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു ! തനിക്ക് ‘വിശേഷമുണ്ടെന്ന്’ ഫോട്ടോ സഹിതം വെളിപ്പെടുത്തി അനുഷ്‌ക ശര്‍മ…

അങ്ങനെ ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി അച്ഛനാകുന്നു. ഭര്‍ത്താവ് കോഹ് ലിയ്‌ക്കൊപ്പം നിറവയറിന്റെ ചിത്രം അനുഷ്‌ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ അനുഷ്‌കയുടെ വിശേഷം അറിഞ്ഞത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്. വിശേഷമൊന്നുമില്ലേയെന്നുള്ള ആരാധകരുടെ ചോദ്യം തന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നതായി പല അഭിമുഖത്തിലും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. താരത്തിന് വിശേഷമുണ്ടാകാന്‍ കാത്തിരുന്നവരുടെ കാത്തിരിപ്പിനു കൂടിയാണ് ഇതോടെ വിരാമമാകുന്നത്.

Read More

ഇതുവരെ കുട്ടികളൊന്നും ആയില്ല അല്ലേ ? ഈ ചോദ്യം ചോദിച്ചയാള്‍ക്ക് അനുഷ്‌ക ശര്‍മ നല്‍കിയ കിടിലന്‍ മറുപടിയിങ്ങനെ…

വിരാട് കോഹ് ലിയും അനുഷ്‌ക ശര്‍മയും ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2017ലാണ് വിവാഹിതരാവുന്നത്. ‘വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും കുട്ടികളൊന്നുമായില്ലേ’ എന്നാണ് പലര്‍ക്കും ഇപ്പോള്‍ ചോദിക്കാനുള്ളത്. എന്നാല്‍, ഈ ചോദ്യത്തിനു വളരെ രസകരമായാണ് അനുഷ്‌ക മറുപടി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ചുറ്റുമുള്ള ആളുകള്‍ നിങ്ങള്‍ക്കു കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കുന്നില്ലേ?’ അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ഇല്ല, ആരുമില്ല.’ മാത്രമല്ല അത്തരം ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നുകൂടി അനുഷ്‌ക പറഞ്ഞു. ചോദ്യകര്‍ത്താവിനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു ആ മറുപടി.

Read More

ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചിട്ടു കാര്യമില്ലല്ലോ ? താന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെപ്പറ്റി മനസ്സു തുറന്ന് അനുഷ്‌ക ശര്‍മ മനസ്സു തുറക്കുന്നു…

ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരും വിവാഹിതയായ അന്നു മുതല്‍ അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങളും അത് തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളും ഇപ്പോള്‍ അനുഷ്‌ക തുറന്നു പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം സീറോയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു താരം മനസ്സു തുറന്നത്. 2017 ഡിസംബറിലായിരുന്നു അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അനുഷ്‌ക പറയുന്നു. ഗര്‍ഭിണിയാണന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് അനുഷ്‌ക പ്രതികരിച്ചതിങ്ങനെ ” ചില കാരണങ്ങള്‍ കൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാന്‍. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കാര്യം ആര്‍ക്കും മറച്ചു…

Read More

ബോളിവുഡിന്റെ ഇഷ്ടതാരം അനുഷ്‌ക ശര്‍മയുടെ നട്ടെല്ലിനു തകരാര്‍ ? കഴുത്ത്, അരക്കെട്ട് ഭാഗങ്ങളെ ബാധിക്കുന്ന രോഗത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

ബോളിവുഡിന്റെ പ്രിയതാരം അനുഷ്‌ക ശര്‍മ രോഗക്കിടക്കയിലെന്ന് സൂചന. വിരാട് കോഹ് ലിയുമായുള്ള വിവാഹ ശേഷം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുന്ന അനുഷ്‌കയുടെ ഇപ്പോഴത്തെ ശാരീരികാവസ്ഥ അത്ര സുഖകരമല്ലെന്നാണ് വിവരം. താരത്തിന് നട്ടെല്ലിനാണ് രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബള്‍ജിങ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പിങ്ങ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബള്‍ജിങ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്. അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. പ്രായം വര്‍ധിച്ചുവരുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

Read More

വഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വച്ചു ! റോഡില്‍ പ്ലാസ്റ്റിക് ഇട്ട യുവാവിനെ ശകാരിക്കുന്ന വീഡിയോ പണിയായി; കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും എതിരേ വക്കീല്‍ നോട്ടീസ്…

മുംബൈ: റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിക്കുന്ന വീഡിയോ വിരാട് കോഹ്‌ലി പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇരുവര്‍ക്കുമെതിരേ യുവാവ് മറുവീഡിയോയുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സംഭവം ഇപ്പോള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിന് അനുഷ്‌കയും വിരാടിനും വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് വീഡിയോയിലെ യുവാവ് അര്‍ഹാന്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്ന് പരാതിപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. ഇരുവരുടെയും മറുപടി വന്ന ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും അര്‍ഹാന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണു നിയമ നടപടിക്ക് ആസ്പദമായ വിഡിയോ വിരാട് ഷെയര്‍ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വീഡിയോ. 17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്. അറിയാതെ തന്റെ വാഹനത്തില്‍…

Read More

റോഡില്‍ മാലിന്യം തള്ളിയ യുവാവിനോട് രൂക്ഷമായി പ്രതികരിച്ച് അനുഷ്‌ക !അന്തംവിട്ട് യുവാവ്; ഭര്‍ത്താവ് വിരാട് കോഹ്‌ലി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു…

മുംബൈ: കാറില്‍ നിന്നു മാലിന്യം നടുറോഡിലേക്ക് തള്ളിയ ആളുകളുടെ കാര്‍ തടഞ്ഞു നിര്‍ത്തി ശാസിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഭര്‍ത്താവ് വിരാട് കോഹ്ലിയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. സമീപത്ത് കൂടി പോകുന്ന കാര്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. എന്തു കൊണ്ടാണ് നിങ്ങളിങ്ങനെ മാലിന്യം വലിച്ചെറിയുന്നത്? പ്ലാസ്റ്റിക് ഇങ്ങനെ വലിച്ചെറിയാന്‍ പാടില്ല. ഇത്തരം ഘട്ടങ്ങളില്‍ ശ്രദ്ധ വേണം. മാലിന്യം കളയാന്‍ ചവറ്റുകുട്ട ഉപയോഗിക്കണം എന്നൊക്കെ അനുഷ്‌ക വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേരാണ് കോഹ്ലിയേയും അനുഷ്‌കയേയും അഭിനന്ദിച്ച് രംഗത്തെത്തിയത്. പലരും ഇത്തരം കാഴ്ചകള്‍ കാണുന്നുണ്ടെങ്കിലും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്നില്ല. മാത്രവുമല്ല, ഭൂരിപക്ഷം പേരും ഇതു തമാശയായാണു കാണുന്നത്. ഇതു നാണക്കേടാണെന്നും കോഹ്ലി വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു. Saw these people throwing garbage on…

Read More

പേടിയില്ലാത്തവരുടെ ശ്രദ്ധയ്ക്ക് ! നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ അനുഷ്‌കയെത്തുന്നു; വീഡിയോ കാണാം…

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ജീവിത സഖിയായ ശേഷം അനുഷ്‌ക ഷെട്ടി എത്തുകയാണ് നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കാന്‍. ഇതുവരെ കാണാത്ത വേഷത്തിലാണ് ഈ ഹോളിക്ക് അനുഷ്‌കയുടെ വരവ്. പാരി എന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പേടിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ടീസര്‍ പുറത്തു വിട്ട് താരം എല്ലാവര്‍ക്കും ശുഭരാത്രിയും മധുര സ്വപ്നങ്ങളും നേര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് രണ്ടിനാണ് പാരി തിയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. നേരത്തെ ഫെബ്രുവരി ഒന്‍പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത്, മനോജ് ബാജ്പേയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയാരി…

Read More

അനുഷ്‌ക മറന്നാലും ‘ശ്രദ്ധ’യുണ്ടല്ലോ ! വിരാട് കോഹ്‌ലിയുടെ കരിയറിലെ 20-ാം സെഞ്ചുറി ശ്രദ്ധാ കപൂര്‍ ആഘോഷമാക്കിയതിങ്ങനെ…

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. അനേകം സുന്ദരികളുടെ ഹൃദയത്തിലാണ് കോഹ് ലി ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കാമുകിയായ അനുഷ്‌കയോട് അസൂയ പുലര്‍ത്തുന്ന എത്ര ബോളിവുഡ് സുന്ദരിമാരുണ്ടെന്നോ. നടി ശ്രദ്ധ കപൂര്‍ കോഹ്ലിയുടെ കടുത്ത ഫാനാണ്. അപ്പോള്‍പ്പിന്നെ കോഹ്ലി ടെസ്റ്റില്‍ 20-ാം സെഞ്ചുറി തികയ്ക്കുന്ന നിമിഷം ശ്രദ്ധ മിസ് ചെയ്യുമോ?. കോഹ്ലിയുടെ സെഞ്ചുറി നേട്ടം ടിവിയില്‍ കണ്ടതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്‌നേഹം വെളിപ്പെടുത്തിയത്. Woohoooooo @imVkohli 👏👏👏👏 pic.twitter.com/hn04DXd02M — Shraddha (@ShraddhaKapoor) December 2, 2017 ഇതിനുപിന്നാലെ കാമുകി അനുഷ്‌ക ശര്‍മ കണ്ടില്ലെങ്കിലെന്താ കോഹ്ലിയുടെ നേട്ടം ശ്രദ്ധ കപൂര്‍ മിസ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തി. കോഹ്ലിയുടെ കാമുകിയാണെങ്കിലും ക്രിക്കറ്റില്‍ കോഹ്ലി എന്തു നേട്ടം കൊയ്താലും അതിന് അനുഷ്‌ക പ്രതികരിക്കാറില്ല. കോഹ്ലിക്കൊപ്പം പൊതുസ്ഥലത്ത്…

Read More

അവനെക്കാണാതെ ഒരു ദിവസം പോലും എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല; അവന്റെ ശരീരത്തിന്റെ ഗന്ധം പോലും എന്റെ ഓര്‍മയിലുണ്ട്; മുന്‍ കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞ് അനുഷ്ക

കൗമാരക്കാലത്ത് പ്രേമത്തില്‍ അകപ്പെട്ടിട്ടില്ലാത്തവര്‍ അപൂര്‍വമാണ്. തന്റെ കൗമാരകാലത്തെ കാമുകനെപ്പറ്റി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത് നടി അനുഷ്കാ ശര്‍മയാണ്. അതിസുന്ദരനായിരുന്ന തന്റെ കാമുകന്റെ പേര് അര്‍ജുന്‍ എന്നായിരുന്നെന്നും അവനെക്കാണാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ തനിക്കാവുമായിരുന്നില്ലെന്നും അനുഷ്ക പറയുന്നു.  ഇടവേളകളില്‍ സ്കൂളിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലിരുന്ന് തങ്ങള്‍ പ്രണയം പങ്കിടുമായിരുന്നെന്നും അവന്റെ ശരീരത്തിന്റെ ഗന്ധം പോലും ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും താരം പറയുന്നു. പക്ഷെ ഇന്ന് അവന്‍ എവിടെയാണെന്നു തനിക്കറിയില്ലയെന്നും താരം പറയുന്നു. മറ്റു പലരെയും പോലെ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതില്‍ തനിക്കു താത്പര്യമില്ലെന്നും താരം പറയുന്നു. മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നല്ലോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു അനുഷ്കയുടെ മറുപടി. രണ്‍ബീറുമായി ബന്ധപ്പെടുത്തി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചതും അനുഷ്ക ചൂണ്ടിക്കാട്ടി. താന്‍ എന്തു ചെയ്യുകയാണെന്നു നോക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍ എന്നു പറഞ്ഞ അനുഷ്ക…

Read More