കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആഘോഷരാവ് ഒരുക്കി ഇടുക്കിയിലെ റിസോര്‍ട്ട് ! നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത് മുന്നൂറിലേറെ ആളുകള്‍; അരങ്ങ് കൊഴുപ്പിക്കാന്‍ ബെല്ലി ഡാന്‍സും…

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആഘോഷരാവ് സംഘടിപ്പിച്ച് ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ട്. നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും സംഘടിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേയാണ് വ്യാഴാഴ്ച ശാന്തന്‍പാറ പോലീസ് കേസെടുത്തത്. ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28-ന് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിനു തുടങ്ങി പരിപാടി പുലര്‍ച്ചെ രണ്ടു വരെ നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവര്‍ത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ആഘോഷരാവ് ഒരുക്കിയത്. പരിപാടിയില്‍ മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്തതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഒരേസമയം 60 മുതല്‍ നൂറു പേര്‍വരെ ഇതില്‍ ഒത്തുചേര്‍ന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ബെല്ലി…

Read More

അവനെക്കാണാതെ ഒരു ദിവസം പോലും എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല; അവന്റെ ശരീരത്തിന്റെ ഗന്ധം പോലും എന്റെ ഓര്‍മയിലുണ്ട്; മുന്‍ കാമുകനെക്കുറിച്ചുള്ള വിവരങ്ങള്‍ തുറന്നു പറഞ്ഞ് അനുഷ്ക

കൗമാരക്കാലത്ത് പ്രേമത്തില്‍ അകപ്പെട്ടിട്ടില്ലാത്തവര്‍ അപൂര്‍വമാണ്. തന്റെ കൗമാരകാലത്തെ കാമുകനെപ്പറ്റി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത് നടി അനുഷ്കാ ശര്‍മയാണ്. അതിസുന്ദരനായിരുന്ന തന്റെ കാമുകന്റെ പേര് അര്‍ജുന്‍ എന്നായിരുന്നെന്നും അവനെക്കാണാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ തനിക്കാവുമായിരുന്നില്ലെന്നും അനുഷ്ക പറയുന്നു.  ഇടവേളകളില്‍ സ്കൂളിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലിരുന്ന് തങ്ങള്‍ പ്രണയം പങ്കിടുമായിരുന്നെന്നും അവന്റെ ശരീരത്തിന്റെ ഗന്ധം പോലും ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും താരം പറയുന്നു. പക്ഷെ ഇന്ന് അവന്‍ എവിടെയാണെന്നു തനിക്കറിയില്ലയെന്നും താരം പറയുന്നു. മറ്റു പലരെയും പോലെ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതില്‍ തനിക്കു താത്പര്യമില്ലെന്നും താരം പറയുന്നു. മുമ്പ് രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നല്ലോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്ല സുഹൃത്തു മാത്രമാണെന്നായിരുന്നു അനുഷ്കയുടെ മറുപടി. രണ്‍ബീറുമായി ബന്ധപ്പെടുത്തി പല നടിമാരുടെയും പേരുകള്‍ പ്രചരിച്ചതും അനുഷ്ക ചൂണ്ടിക്കാട്ടി. താന്‍ എന്തു ചെയ്യുകയാണെന്നു നോക്കിയിരിക്കുകയാണ് മാധ്യമങ്ങള്‍ എന്നു പറഞ്ഞ അനുഷ്ക…

Read More