ഭീ​ഷ​ണി​യയായി വൻ മ​തി​ൽ..! കനത്ത മഴ‍യിൽ അപകടഭീഷണിയായി 30 അടി ഉയരമുള്ള മതിൽ; താഴെ പേടിച്ച് ഉറങ്ങാനാവാതെ മൂന്ന് കുടുംബക്കാർ; മതിൽ അനധികൃതമായി നിർമ്മിച്ചതെന്ന് അധികൃതർ

ന്യൂ​മാ​ഹി: ക​ന​ത്ത മ​ഴ​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി മു​പ്പ​തി​ലേ​റെ അ​ടി ഉ​യ​ര​ത്തി​ലു​ള്ള ചെ​ങ്ക​ൽ മ​തി​ൽ. സ​മീ​പ​ത്തെ വീ​ടു​ക​ളെ​ക്കാ​ൾ ഉ​യ​ര​ത്തി​ലു​ള്ള മ​തി​ൽ മൂ​ന്നു വീ​ടു​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കു​ന്നി​ൻ​ചെ​രു​വി​ലെ മ​തി​ലി​ന്‍റെ മ​റു​ഭാ​ഗ​ത്തു മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞു ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ൽ വി​ണ്ടു​കീ​റി വീ​ടു​ക​ളു​ള്ള ഭാ​ഗ​ത്തു മ​റി​ഞ്ഞു​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്.

രാ​ത്രി​യി​ൽ സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു മ​തി​ലി​നു സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ പ​ത്ത​ലാ​യി രോ​ഹി​ണി​യും ര​വീ​ന്ദ്ര​നും അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി. 12 ദി​വ​സം മു​മ്പ് ഇ​തു​സം​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​ത്ത​താ​ണു മ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നു പ​രാ​തി​ക്കാ​രും സ​മീ​പ​വാ​സി​ക​ളും പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി.​ച​ന്ദ്ര​ദാ​സ​ൻ, വാ​ർ​ഡം​ഗം എം.​കെ. സെ​യ്തു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​തീ​ഷ് ബാ​ബു, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യാ​ണു മ​തി​ൽ നി​ർ​മി​ച്ച​തെ​ന്നും മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ സ്ഥ​ല​മു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Related posts