കൊല്ലം നഗരപരിധിയിൽ മൂന്ന് വാഹനാപകടങ്ങളിൽ രണ്ട് മരണം ; ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിനശിച്ചു

കൊ​ല്ലം: ന​ഗ​ര​പ​രി​ധി​യി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക് .ചി​ന്ന​ക്ക​ട​യി​ൽ രാ​ത്രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ പെ​രി​നാ​ട് സ്വ​ദേ​ശി സാ​ജ​ൻ മ​രി​ച്ചു.​തൊ​ട്ടു​പി​ന്നാ​ലെ ത​ട്ടാ​മ​ല​യി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് വ​ർ​ക്ക​ല മു​ടി​യോ​ട് ചെ​റി​ന്നി​യൂ​രി​ൽ അ​പ​ർ​ണ​യി​ൽ സു​ഭ​ഗ​ന്‍റെ മ​ക​ൻ വി​വേ​ക് (25) മ​രി​ച്ചു. ഇ​യാ​ളു​ടെ ബൈ​ക്ക് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ത്തി​യ​മ​ർ​ന്നു.

വി​വേ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ട​പ്പാ​ക്ക​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്ന​ർ ട്രെ​യി​ല​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ക​ർ​ന്നു.

ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യും ഒ​രേ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി ബി​നു​വി​ന് പ​രി​ക്കേ​റ്റു. പ്ര​തി​ഭ ജം​ഗ്ഷ​നി​ൽ രാ​ത്രി 10.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ണ്ടി​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ ബി​നു​വി​നെ ക്രെ​യി​ൽ കൊ​ണ്ടു​വ​ന്ന് ട്രെ​യി​ല​ർ ഉ​യ​ർ​ത്തി​യ​ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Related posts