കാഷ്മീരില്‍ നിന്നു കേരളത്തിലെത്തിയ ആപ്പിളില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം; ഇംഗ്ലീഷിലും ഉറുദുവിലുമാണ് പരാമര്‍ശം.

apple

പൊന്‍കുന്നം: ഇന്ത്യ–പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവും കൊടുമ്പിരികൊണ്ടിരിക്കെ കാഷ്മീരില്‍നിന്നെത്തിയ ആപ്പിളില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം.

കാഷ്മീരില്‍നിന്നെത്തിയ 15 കിലോഗ്രാം ആപ്പിള്‍ അടങ്ങിയ പെട്ടിയിലെ ഒരു ആപ്പിളിലാണ് ഇന്ത്യക്കാരെ അപമാനിക്കുന്ന പരാമര്‍ശം മാര്‍ക്കര്‍ പേന കൊണ്ടെഴുതിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ പൊന്‍കുന്നം കൂരാലിയിലെ ഒരു ബേക്കറിയില്‍ എത്തിയ ആപ്പിള്‍പെട്ടിയിലെ ഒരു ആപ്പിളിന്റെ പുറത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.

കൂടാതെ ഇതേ ആപ്പിളില്‍ ഉര്‍ദുവിലും മറ്റെന്തൊക്കെയോ കുറിച്ചിട്ടുമുണ്ട്. കടയില്‍ സ്ഥിരമായി പഴങ്ങള്‍ കൊണ്ടുവരുന്ന മൊത്തക്കച്ചവടക്കാരനില്‍നിന്നു ലഭിച്ച ആപ്പിളിലാണ് ഇന്ത്യാവിരുദ്ധ പരാമര്‍ശം കണ്ടത്. സംഭവം അറിഞ്ഞവര്‍ ആശങ്കയിലാണ്.

കാഷ്മീരില്‍നിന്ന് ഇത്തരമൊരു പരാമര്‍ശവുമായി രാജ്യത്തിന്റെ ഇങ്ങേയറ്റത്തേക്ക് ആപ്പിള്‍ കയറ്റിയയച്ചതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നാണ് ആശങ്ക.

Related posts