‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ.​ആ​ർ റ​ഹ്മാ​ൻ ഒ​രു കോ​ടി രൂ​പ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ലോ​ക പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ എ.​ആ​ർ റഹ്മാ​നും. യു​എ​സി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന എ ​ആ​ര്‍ റ​ഹ്മാ​നും ട്രൂ​പ്പി​ലെ മ​റ്റു ആ​ര്‍​ട്ടി​സ്റ്റു​ക​ളും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ ന​ല്‍​കും. റ​ഹ്മാ​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്.

‘മു​സ്‌​ത​ഫ മു​സ്‌​ത​ഫ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ മാ​റ്റി ‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’ എ​ന്ന് അ​ദ്ദേ​ഹം പാ​ടു​ന്ന വീ​ഡി​യോ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. റ​ഹ്മാ​നും സം​ഘ​ത്തി​നും ന​ന്ദി​യ​റി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

Related posts