അരീപ്പറമ്പിൽ  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ്; മൊബൈൽ ഫോൺ കാണാമറയത്ത്

കോ​ട്ട​യം: അ​രീ​പ്പ​റ​ന്പി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യ പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​നാ​യി ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പ്ര​തി മാ​ലം കു​ഴി​നാ​ക​ത്ത​ര​ത്തി​ൽ അ​ജേ​ഷി​നെ (40) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഇ​ന്ന​ലെ​യാ​ണ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

കൊ​ല​യ്ക്കു ശേ​ഷം പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് ഫോ​ണ്‍ എ​റി​ഞ്ഞു എ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. ഫോ​ണ്‍ എ​റി​ഞ്ഞു​വെ​ന്നു പ​റ​യു​ന്ന കാ​ട്ടി​ൽ ഇ​ന്ന​ലെ ഏ​റെ നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല. ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ജേ​ഷ് മ​ദ്യ​പി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു.

ഒ​പ്പം മ​ദ്യ​പി​ച്ച​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മു​ഖേ​ന ഫോ​ണ്‍ കൈ​മാ​റി​യി​ട്ടു​ണ്ടോ എ​ന്നും സം​ശ​യി​ക്കു​ന്നു. സിം​കാ​ർ​ഡ് ഭാ​ഗി​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ൽ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യ സ്ഥ​ല​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കോ​ട്ട​യം ഈ​സ്റ്റ് സി​ഐ ടി.​ആ​ർ. ജി​ജു, അ​യ​ർ​ക്കു​ന്നം എ​സ്ഐ അ​നൂ​പ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

Related posts