കല്യാണദിവസം രാവിലെ കുളിക്കാന്‍ പോയ വരന്‍ ആ വഴി രക്ഷപ്പെട്ടു, വരനെ കാത്തിരുന്ന് മടുത്തപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ആ സത്യമറിഞ്ഞു, ഒടുവില്‍ കുടുംബസഹൃത്തായ കൂട്ടുകാരന്‍ രക്ഷയ്‌ക്കെത്തി, പത്തനംത്തിട്ടയില്‍ നടന്ന കല്യാണവിശേഷം ഇങ്ങനെ

നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി. പത്തനംത്തിട്ട കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരംബാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതയതോടെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി.

പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമായി. രാവിലെ കുളിക്കാന്‍ പോയ യുവാവ് ആ വഴി എങ്ങോട്ടോ പോയെന്നാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്.

കല്യാണം നടക്കില്ലെന്ന സ്ഥിതി വന്നപ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ വധുവിന്റെ വീട്ടുകാര്‍ പോംവഴികള്‍ തേടി. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആ ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ കുടുംബസുഹൃത്തിന്റെ സഹോദരനുമായി വിവാഹം ഉറപ്പിച്ചു. നേരത്തെ നിശ്ചയിച്ച ക്ഷേത്രത്തില്‍ വച്ചു തന്നെ വിവാഹം നടത്തി. അതേസമയം വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെപ്പറ്റി വിവരമൊന്നുമില്ല.

Related posts