അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്ന് ഇ.​പി പ​റ​ഞ്ഞു.

വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ടെ​ന്നും ഇ.​പി. കൂ​ട്ടി​ചേ​ർ​ത്തു.

അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​ന്നും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സൂ​ര്യ​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യു​ടെ വീ​ട് ആ​ന ത​ക​ര്‍​ത്തു.

ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ലീ​ല​യും മ​ക​ളും കു​ഞ്ഞും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

Related posts

Leave a Comment