സ്കൂ​ട്ട​ർ​യാ​ത്രി​ക​യെ സ്കൂ​ട്ട​റി​ന് ഇ​ടി​ച്ചു​വീ​ഴ്ത്തി; കാ​ലി​ലെ പാ​ദ​സ​രം ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു; ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ടി​ക്കു​ത്തി​ന് പി​ടി​ച്ചു നി​ർ​ത്തി; ന​ടു​ക്കു​ന്ന ഓ​ർമ​ക​ളെ​ന്ന്  ആ​ര്യ

ഹ​രി​പ്പാ​ട്: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ സ്കൂ​ട്ട​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യശേ​ഷം ദേ​ഹ​ത്ത് അ​ണി​ഞ്ഞി​രു​ന്ന മൂ​ന്നു പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ക​രി​പ്പു​ഴ നാ​ലു​കെ​ട്ടും ക​വ​ല ക​വ​ല​ക്ക​ൽ ര​വി​യു​ടെ മ​ക​ൾ ആ​ര്യ(23)​ക്കാ​ണ് സ്കൂ​ട്ട​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.45ന് ​മു​ട്ടം എ​ൻടി​പി​സി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

രാ​മ​പു​ര​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യസ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ആ​ര്യ ജോ​ലിക​ഴി​ഞ്ഞ് തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പി​ന്നി​ലൂ​ടെയെ​ത്തി​യ സ്കൂ​ട്ട​ർ ആ​ര്യ​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ആ​ര്യ​യെ ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ടു​ത്തെ​ത്തി ഒ​രു കാ​ലി​ൽ കി​ട​ന്ന പാ​ദ​സ​രം ബ​ല​മാ​യി ഊ​രി​യെ​ടു​ത്തു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചപ്പോൾ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് മ​റ്റേ കാ​ലി​ൽ​ക്കി​ട​ന്ന പാ​ദ​സ​രം പൊ​ട്ടി​ച്ചെ​ടുത്തു. ഇ​രുകൈ​ക​ളി​ലും കി​ട​ന്ന ര​ണ്ടു മോ​തി​ര​വും കൈ ​ചെ​യി​നും ബ​ല​മാ​യി ഊ​രി​യെ​ടു​ത്തെ​ന്നും ആര്യ പറഞ്ഞു. ഇ​രു​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ആ​ര്യ പോ​ലീ​സി​ന് കൊ​ടു​ത്ത മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ സ​മ​യ​ത്ത് മ​ഴ​യും റോ​ഡ് വി​ജന​വും ആ​യ​തി​നാ​ൽ താ​ൻ ഉ​റ​ക്കെ നി​ല​വി​ളി​ച്ചു​വെ​ങ്കി​ലും ആ​രും ര​ക്ഷ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​ല്ലെ​ന്നും ആ​ര്യ പ​റ​ഞ്ഞു.ക​രി​യി​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

ഈ ​റോ​ഡ് ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റോ​ളം പാ​ട​ത്തി​ന് ന​ടു​വി​ലൂ​ടെ​യു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​ണ്. ഇ​വി​ട​ത്തെ വ​ഴി​വി​ള​ക്കു​ക​ൾ ഒ​ന്നും ക​ത്താ​റി​ല്ലെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment