ബാർ കോഴ വിവാദം: ഓഫീസിനു വേണ്ടി പണം പിരിക്കാൻ തീരുമാനിച്ചത് മാസങ്ങൾക്കു മുന്പേ?

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ട​നയ്​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം വാ​ങ്ങാ​നാ​ണ് ര​ണ്ട​ര ല​ക്ഷം പി​രി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തെ​ന്ന ബാ​റു​ട​മ​ക​ളു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്നു​.

മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​ന് ര​ണ്ട​ര​ല​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​ബ്ദ​രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ണ് പ​ണം പി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ബാ​റു​ട​മ​ക​ളു​ടെ സം​സ്ഥാ​ന നേ​താ​വ് പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ വാ​ട്സാപ് ഗ്രൂ​പ്പി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​ന്ന സ്ക്രീ​ൻ ഷോ​ട്ടി​ൽ കെ​ട്ടി​ടം ഫ​ണ്ടി​ലേ​ക്ക് ന​ൽ​കേ​ണ്ട​ത് ഒ​രു​ല​ക്ഷ​മാ​ണെ​ന്ന് കൃ​ത്യ​മാ​യി പ​റ​യു​ന്നു​ണ്ട്. ഇ​പ്പോ​ൾ മ​ദ്യ​ന​യ​ത്തി​ൽ ഇ​ള​വി​നു വേ​ണ്ടി ര​ണ്ട​ര​ല​ക്ഷം പി​രി​ക്ക​ണ​മെ​ന്ന ഓ​ഡി​യോ പു​റ​ത്തു വ​ന്ന​പ്പോ​ൾ അ​ത് കെ​ട്ടി​ടം വാ​ങ്ങാ​നെ​ന്ന് പ​റ​ഞ്ഞ് ത​ല​യൂ​രാ​ൻ ബാ​റു​ട​മ​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന.

എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളി​ൽനി​ന്ന് വാ​യ്പ​യാ​യാ​ണ് തു​ക ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് ബാ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്. ഓ​ഡി​യോ​യി​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ല്ലാം അം​ഗ​ങ്ങ​ളോ​ടു​മാ​ണ്. ഓ​ഡി​യോ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കാ​ര്യം പ​റ​യു​ന്ന​തേ ഇ​ല്ല. കെ​ട്ടി​ട​ത്തി​നാ​യി നേ​ര​ത്തെ ഒ​രു ല​ക്ഷം ന​ൽ​കി​യ​വ​രോ​ട് ത​ന്നെ​യാ​ണ് ര​ണ്ട​ര​ല​ക്ഷം കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment