അ​മേ​രി​ക്ക​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് ഒ​ൻ​പ​തു​പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​മ്പ​ത് പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടെ​ക്‌​സ​സ്, അ​ർ​ക്ക​ൻ​സാ​സ്, ഒ​ക്‌​ല​ഹോ​മ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തെ​ക്ക​ൻ സ​മ​ത​ല മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച വൈ​കി ആ​രം​ഭി​ച്ച കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു വൈ​ദ്യു​തി​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഡാ​ള​സി​ന് വ​ട​ക്കു​ള്ള വാ​ലി വ്യൂ ​ഏ​രി​യ​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചു പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഒ​ക്‌​ല​ഹോ​മ​യി​ലെ മെ​യ്‌​സ് കൗ​ണ്ടി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ലും വ​ട​ക്ക​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും ര​ണ്ടു​പേ​ർ വീ​തം മ​രി​ച്ച​താ​യി പ്രാ​ദേ​ശി​ക​ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment