അനുമതിയില്ലാതെ ഫോട്ടോയെടുത്താല്‍! ബോളിവുഡ് നടന്‍ കാണികള്‍ക്കുനേരെ കാമറ വലിച്ചെറിഞ്ഞതായി പരാതി; സംഭവത്തെക്കുറിച്ച് ചില ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ…

2017_arjunnന്യൂഡൽഹി: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഡിജെ പാർട്ടിക്കിടെ കാണികൾക്കുനേരെ കാമറ വലിച്ചെറിഞ്ഞതായി പരാതി. ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന പാർട്ടിയിലാണ് സംഭവം. ഷോബിത്ത് എന്ന യുവാവിന്‍റെ ശരീരത്തിലാണ് കാമറ വന്നു വീണത്. ഇയാൾക്കു നേരിയ പരിക്കു പറ്റിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഷോബിത്ത് പോലീസിനു പരാതി നൽകി. അതേസമയം, അനുമതിയില്ലാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ചയാളുടെ കാമറ അർജുൻ രാംപാൽ തട്ടിമാറ്റാൻ ശ്രമിച്ചതാണ് സംഭവത്തിനു കാരണമെന്ന് ചില ദൃക്സാക്ഷികൾ പറഞ്ഞു.

Related posts