കിംഗ്ഫിഷര്‍ വില്ല ഇനി സച്ചിന് സ്വന്തം! അടിസ്ഥാനവില 73 കോടി; ഗോവയില്‍ കടലിനോടു ചേര്‍ന്നുള്ള വിജയ് മല്യയുടെ കിംഗ്ഫിഷര്‍ വില്ല ലേലത്തില്‍ വിറ്റു

KINGFISHER-VILLAമും​ബൈ: വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ കിം​ഗ്ഫി​ഷ​ർ വി​ല്ല ലേ​ല​ത്തി​ൽ വി​റ്റു. വാ​ങ്ങാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​നാ​ൽ നി​ര​വ​ധി ത​വ​ണ കിം​ഗ്ഫി​ഷ​ർ വി​ല്ല ലേ​ല​ത്തി​നു​ വ​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഇ​ള​വു​ക​ൾ ന​ല്കി സ​ച്ചി​ൻ‌ ജോ​ഷി​ക്ക് ലേ​ല​ക്കാ​ർ വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

കിം​ഗ്ഫി​ഷർ വി​ല്ല​യ്ക്ക് അ​ടി​സ്ഥാ​ന വി​ല 73 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​വ​സാ​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തും കൂ​ടു​ത​ലാ​ണെ​ന്നു അ​ഭി​പ്രാ​യമുണ്ടായിരുന്നെ ങ്കിലും ഏറ്റെടുക്കാൻ ജോഷി തീ​രു​മാ​ന​ിക്കുക​യാ​യി​രു​ന്നു.

ജെ​എം​ജെ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​ണ് സ​ച്ചി​ൻ ജോ​ഷി. ഫി​റ്റ്നെ​സ് സെ​ന്‍റ​റു​ക​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ലി​യ രീ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ജോ​ഷി​യു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യം. വൈ​ക്കിം​ഗ് മീ​ഡി​യ എ​ന്‍റ​ർ​ടെയ്​ൻ​മെ​ന്‍റ് എ​ന്ന സ്വ​ന്തം സി​നി​മാ​ക്ക​ന്പ​നി നി​ർ​മി​ച്ച ആ​സാ​ൻ, മും​ബൈ മി​റ​ർ, ജാ​ക്പോ​ട്ട് തു​ട​ങ്ങി​യ ഹി​ന്ദി സി​നി​മ​ക​ളി​ൽ ജോ​ഷി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഗോ​വ​യി​ൽ ക​ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള കിം​ഗ്ഫി​ഷ​ർ വി​ല്ല​യ്ക്ക് ആ​ദ്യം 85 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​ടി​സ്ഥാ​നവി​ല​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വാ​ങ്ങാ​ൻ ആ​രും എ​ത്താ​ത്ത​തി​നാ​ൽ ഡി​സം​ബ​റി​ൽ അ​ടി​സ്ഥാ​ന വി​ല 81 കോ​ടി രൂ​പ​യാ​യി താ​ഴ്ത്തി. എ​ന്നി​ട്ടും ആ​രും താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് എ​ത്താ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ മാ​സം അ​ടി​സ്ഥാ​ന വി​ല 73 കോ​ടി​യാ​യി താ​ഴ്ത്തി.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 17 ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യം 2016 മേ​യ് മു​ത​ൽ കിം​ഗ്ഫി​ഷ​ർ വി​ല്ല ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ചുവരി കയായിരുന്നു.

Related posts