മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ടോയ്‌ലറ്റി​ൽ പ്ര​സ​വം; ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ പരാതി

baby-l

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ​റൂം ടോ​യ്‌ലറ്റി​ൽ യു​വ​തി പ്ര​സ​വി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നിനാണ് കു​ഴി​മ​ണ്ണ പാ​ല​ക്കാ​ട് പ​റ​ങ്ങാ​ട്ടു ചാ​ലി അ​ബ്ദു​റ​ഹി​മാ​ന്‍റെ ഭാ​ര്യ​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ത്രി പ​ത്തോടെ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ർ ഇ​ക്കാ​ര്യം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു രോ​ഗി​യു​ടെ കൂ​ടെ​യു​ള്ള​വ​ർ പ​റ​യു​ന്നു.

യു​വ​തി വ​സ്ത്രം മാ​റാ​നാ​യി ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ ഉ​ട​നെ ക്ലോ​സ​റ്റി​നു സ​മീ​പം ത​റ​യി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പു​ല്ലൂ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ മി​നാ​യി, ഫൈ​സ​ൽ ചു​ങ്ക​ത്ത്, ജ​യ​കു​മാ​ർ മാ​ട​ങ്ങോ​ട്, ഷം​സു​ദീ​ൻ അ​ത്തി​ക്കു​ളം എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി സൂ​പ്ര​ണ്ടു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ന്വേ​ഷ​ണം ന​ട​ത്തി ബു​ധ​നാ​ഴ്ച​യ്ക്ക​കം കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​കെ.​വി ന​ന്ദ​കു​മാ​ർ ഉ​റ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ദ​ളി​ത് യു​വ​തി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​സ​വ​മു​റി​യി​ലെ ക്ലോ​സ​റ്റി​ൽ പ്ര​സ​വി​ച്ച​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു.

Related posts